കേരളമെന്നുകേള്‍ക്കുമ്പോള്‍ മണ്ഢരി പിടിച്ച ഒണക്കത്തേങ്ങകളിലുമുപരി ശരാശരിയൊരു മലയാളിയുടെ മനസ്സില്‍ ഇന്ന് ഓടിയെത്തുന്നത് ശാന്തസുന്ദരമായ ബിവറേജ് കോര്‍പ്പറേഷനും കളകളകുളകുളം പൊഴിച്ചുകൊണ്ട് സ്പിരിറ്റുകളൊഴുകുന്ന കള്ളുഷാപ്പുകളും സന്ധ്യമയങ്ങും നേരത്തെ ഇളം ചാരായ വാറ്റലില്‍ നിന്നുയരുന്ന പരിമളങ്ങളുമെല്ലാമാണ്‍് ....
കഥ ഇവിടെ തുടങ്ങുന്നു ...
കുടിയന്മാര്ക്ക് എന്നും അന്തസ്സും അഭിമാനവുമായിരുന്ന, മുഴുക്കുടിയന് റപ്പായിച്ചന്റെ മകള്‍ ശോശാമ്മയെ ഇന്നലെ മുതല്‍ കാണാനില്ല .. സംഗതി ആദ്യം ഇഫക്റ്റ് ചെയ്തതും, നാട്ടുകാര്‍ക്കുമുന്‍പില്‍ അത് റിപ്പോര്‍ട്ടു ചെയ്തതും ശ്രീ കെ.എസ് ബൈജു അവര്‍കളായിരുന്നു .... ഏതൊക്കെ പെണ്‍ജാതികള്‍ ഏതെല്ലാം സമയങ്ങളില്‍ കുളിക്കടവിലെത്തുന്നുണ്ടെന്നതിന്റെ കണക്കു സൂക്ഷിപ്പുകാരനായതുകൊണ്ടുതന്നെയായിരുന്നു ബൈജുവിനു് കെ.എസ് എന്ന ഇനീഷ്യല്‍ നാട്ടുകാര്‍ കനിഞ്ഞു നല്‍കിയത് .
പക്ഷേ ഇന്നലെ ഉച്ചതിരിഞ്ഞു മൂന്ന് നാല്പ്പത്തിരണ്ടിനാണ്് ബൈജുവിന്റെ കണക്കുതെറ്റിച്ചുകൊണ്ട് ശോശാമ്മ കുളിക്കടവില്‍ ഹാജര്‍ വെയ്ക്കാതിരുന്നത് .... കാര്യകാരണങ്ങളന്വേഷിക്കാന് റപ്പായിച്ചന്റെ അടുക്കളഭാഗത്തുകൂടി ബൈജു കറങ്ങി നോക്കിയെങ്കിലും ശോശാമ്മയെ കണ്ടെത്താന്‍ കഴിഞ്ഞില്ല...
ഇന്നു നേരം പുലര്‍ന്നതുമുതല്‍ ബൈജുവിന്റെ കസ്റ്റമേഴ്സ് മൊബൈല്‍ ഫോണിലേയ്ക്ക് ഇടതടവില്ലാതെ വിളിച്ചുകൊണ്ടിരിക്കുകയാണ്് ..... ശോശാമ്മയുടെ ടൈം മാറ്റിയോ.? മിനിമോളുടെ ടൈം നാലുമണിതന്നെയല്ലേ ... തെക്കേതിലെ സുഹറയുടെ ടൈം എപ്പഴാ ... ആനിച്ചേച്ചി വീണ്ടും വന്നുതുടങ്ങിയോ ? ഹോ .... എല്ലാറ്റിനും മറുപടി പറഞ്ഞു പറഞ്ഞു മടുത്തു നമ്മുടെ ബൈജു...
എങ്കിലും ശോശാമ്മയുടെ കുറവ് ആ നാട്ടിലെ ചെറുപ്പക്കാര്‍ക്കും ചില വലുപ്പക്കാര്ക്കും നികത്താനാവാത്തതുതന്നെയായിരുന്നു, അതുകൊണ്ടുതന്നെയാണവര്‍ ശോശാമ്മയുടെ പിതാശ്രീ റപ്പായിച്ചനിലും മാതാശ്രീ റബേക്കയിലുമുപരിയായി ശോശാമ്മയുടെ തിരോധാനമന്വേഷിക്കാന്‍ ജാതിമത-വര്‍ഗ്ഗ-രാഷ്ട്രീയ ഭേദമന്യേ ശോശാമ്മ-നിരീക്ഷണ-അന്വേഷണ-പരീക്ഷണ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കാന്‍ നാട്ടുകാര്‍ മുന്‍ കൈയെടുത്തത്!
ശോശാമ്മയുടെ കൂട്ടുകാരുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലുമെല്ലാമന്വേഷിച്ചിട്ടും ഒരു പിടുത്തവുമില്ല ... വല്ല പ്രേമ ബന്ധത്തിലും കുരുങ്ങി ഒളിച്ചോടുന്നതില്‍ മാത്രം ഒതുങ്ങിനില്ക്കുന്നവളല്ല ശോശാമ്മയെന്നത് ആര്‍ക്കുമറിയാവുന്ന അനേകം സത്യങ്ങളിലൊന്നുമാത്രം ! അതുകൊണ്ട് ആ വഴിക്കു നോക്കിയിട്ടും കാര്യമില്ല..... പിന്നെ ശോശാമ്മയ്ക്കെന്തു സംഭവിച്ചു?!!
സാമൂഹികപ്രവര്‍ത്തക ശോശാമ്മയുടെ തിരോധാനം സീ.ബി ഐയ്ക്കു വിടുക , പോലീസ് നീതി പാലിക്കുക , പോലീസിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക .. ങാഹഹ , ങീഹിഹി തുടങ്ങിയ അല്ലറ ചില്ലറ അജണ്ടകളുമായി നാട്ടുകാര്‍ സമരം തുടങ്ങി ....
ശോശാമ്മക്കേസ് ഏറ്റെടുത്ത സി.ഐ ഇരുട്ടുപരമു തെളിവെടുപ്പിനായി നാട്ടിലെ കിണറുകള്‍, കുളങ്ങള്‍ തുടങ്ങിയവയില്‍ മുങ്ങിത്തപ്പാന്‍ തുടങ്ങിയിട്ടും ഒരു കാര്യവുമുണ്ടായില്ല എങ്കിലും, കേസന്വേഷണത്തിന്നു വഴിത്തിരിവായിക്കൊണ്ട് തൊട്ടടുത്ത ഫോറസ്റ്റില്‍ നിന്നും മഞ്ഞ നൂലു കെട്ടിയ ഏതാനും ബീഡിക്കുറ്റികള്‍ കണ്ടെടുത്തത് വീണ്ടും പല സംശയങ്ങള്‍ക്കും കാരണമാക്കി. ആനാട്ടിലെ കടകളില്‍ വാങ്ങിക്കാന്‍ കിട്ടിയിരുന്ന ദിനേശ് ബീഡി , കാജാ ബീഡി തുടങ്ങിയ ബ്രാന്റുകളില്‍ പെട്ടതായിരുന്നില്ല അതെന്നതും അന്വേഷണം വിദേശികളിലേക്കുകൂടി കേന്ദ്രീകരിച്ചുകൊണ്ടു മുന്പോട്ടുപോയിക്കൊണ്ടിരിക്കാന് കാരണമായി.
സി.ഐ ഇരുട്ടുപരമുവിനു ഉറക്കം നഹിയായ രാത്രികള്‍ക്കു വിരാമമിട്ടുകൊണ്ട് അവസാനം ഉത്തരവു വന്നു ... കേസു സി.ബി.ഐക്കു വിടുക... ജനം തുള്ളിച്ചാടി, കാരണം ഈ സി.ബി.ഐ വന്നാല്‍ കേസു നുള്ളിയെടുക്കും എന്നതുതന്നെയായിരുന്നു...
****************
പേടിരോഗയ്യര്‍ സി.ബി.ഐ ദില്ലിയിലെ മാര്‍ക്കറ്റില്‍ നിന്നും മത്തിയുടെ വില ഐലയുടെ വിലയുമായി ഒത്തുനോക്കുന്ന സമയത്തായിരുന്നു മൊബൈല്‍ ഫോണ്‍ കിടന്നു കൂവിയതും ഫോണെടുത്ത സി.ബി.ഐ “ യെസ് സര് ... ഒ കെ സര് ... സര് ... സര്.. ” എന്നീ കഠിന പദങ്ങള്‍ അതി ദാരുണമായുരുവിട്ടതും !!
അതെ, ശോശാമ്മാക്കേസന്വേഷിക്കാന് ഉത്തരുവുകിട്ടിയ അയ്യര്‍, മത്തിയും ഐലയും കേരളത്തില്‍ വെച്ചു താരതമ്യം ചെയ്യാമെന്ന കണ്ടെത്തലില്‍ വിമാനത്താവളത്തിലേയ്ക്കു ഓട്ടോ വിളിക്കുകയായിരുന്നു..
*****************
കേസിന്റെ പ്രധാന തുമ്പുകളായ ബീഡിക്കുറ്റികള്‍ സി.ഐ പരമു നിറകണ്ണുകളോടെ സി.ബി.ഐക്കു കൈമാറി ... മഞ്ഞ നൂലിട്ടുകെട്ടിയ ബീഡി വലിക്കുന്നവരെക്കണ്ടാല് ഉടന്‍ സി.ബി ഐയെ അറിയിക്കണമെന്ന പോസ്റ്ററുകള്‍ നാട്ടിലെങ്ങും വിതരണം ചെയ്തത് സി.ബി.ഐ യുടെ കൂര്‍മ്മ ബുദ്ധിയേയാണു നമുക്കു മുന്പില് കുത്തിവരച്ചിടുന്നത്.
പക്ഷേ ... ആഴ്ചകള്‍ കഴിഞ്ഞിട്ടും മഞ്ഞ നൂലിട്ടു കെട്ടിയ ബീഡിവലിക്കുന്ന ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നു മാത്രമല്ല, നാട്ടിലെ അവൈല്യബിള്‍ ബ്രാന്റുകളായ കാജാ ബീഡി കം ദിനേശ് ബീഡികള്ക്കു ചിലവു കുറയുകയും ചെയ്തു...(നാട്ടുകാര്‍ ബീഡിയേവലിക്കാതായി)
സി.ബി ഐക്കു താമസിക്കാന്‍ നാട്ടുകാരൊരുക്കിയ വീട്ടില്‍ കിലോമീറ്റര്‍വാസു എന്ന ദേഹണ്ണക്കാരനെയും ഏര്‍പ്പെടുത്തിയിരുന്നു.
പൊതുവേ രാത്രി സഞ്ചാരത്തിലൂടെയാണു പല തുമ്പില്ലാ കേസിനും തുമ്പുമുളച്ചുവരുന്നതെന്നു നല്ല ബോധ്യമുള്ള സി.ബി.ഐ, രാത്രി സഞ്ചാരം പതിവാക്കിയിരുന്നു .... കിലോമീറ്റര്‍വാസു ഉറങ്ങാന്‍ കിടന്നാല്‍ സി.ബി. ഐ മെല്ലെ തന്റെ തോക്കെടുത്ത് പോക്കറ്റില്‍ വെച്ച് ടോര്ച്ചുമൊബൈലുമെടുത്ത് ഇറങ്ങും. വല്ല വേലിക്കരികില്നിന്നോ മറ്റോ സി.ബി ഐ യെ നാട്ടുകാര്‍ കണ്ടെന്നാലും നോ കൊസ്ത്യന്‍ സ് വിത്ത് നോ ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് ... കാരണം അവര്‍ക്കറിയാം പേടിരോഗയ്യര്‍ തീവ്രമായ അന്വേഷണത്തിലാണെന്ന്.
ഒരു ദിവസം രാത്രി വിലാസിനിച്ചേച്ചിയുടെ പറമ്പിലൂടെ അന്വേഷണം നടത്തുമ്പോഴായിരുന്നു അതു സംഭവിച്ചത് ... വിലാസിനിച്ചേച്ചിയുടെ ഹസ്ബന്ഡ്ജി ഓമനിച്ചു വളര്‍ത്തുന്ന പട്ടിക്ക് സി.ബി ഐയെ തിരിച്ചറിയാനുള്ള വകതിരിവില്ലാത്ത കാരണം സീ.ബി ഐയ്ക്കു പിന്നാലെ വച്ചുപിടിച്ചു .... പട്ടികളെ പണ്ടേ വെറുപ്പായിരുന്ന സി.ബി ഐ ആ അസത്തിനെ തിരിഞ്ഞുപോലും നോക്കാതെ ഓടി...
എവിടെയൊക്കെയോ തട്ടിയും മുട്ടിയും ഓടിയ സി.ബി ഐയോടു തോറ്റു പോയ പട്ടി അതിന്റെ പാട്ടിനു പോയപ്പോഴാണു തനിക്കു വഴി തെറ്റിയെന്നും വനത്തിലെ ഉള് പ്രദേശത്താണു താന്‍ നില്ക്കുന്നതെന്നന്നും സി.ബി. ഐക്കു മനസ്സിലായത്....
ഒരു വിധം ഇരുട്ടിലൂടെ തപ്പിയും തടഞ്ഞും നടന്നുനടന്നു കാടിനു വെളിയില്‍ കടന്നപ്പോള്‍ , പെട്ടന്നു മുന്‍പിലൂടെ ഒരു രൂപം നടന്നു നീങ്ങുന്നതു കണ്ട സി.ബി.ഐ ഞെട്ടി ... എങ്കിലും മുന്പിലുള്ളത് ഒരു മനുഷ്യരൂപമായതുകൊണ്ട് കുറച്ചു ധൈര്യം സംഭരിച്ചുകൊണ്ട് ആ രൂപത്തെ പിന് തുടര്‍ന്നു....
അയാളുടെ ഇരു കൈകളിലും ഓരോ ചെറിയ ചാക്കുകള്‍ തൂക്കിപ്പിടിച്ചിരുന്നു ... അയാള്‍ നടന്നുനടന്ന് ഒരു വീടിനടുത്തെത്തിയപ്പോള്‍ പ്രത്യേകരീതിയില്‍ കതകിനു മുട്ടി .... തലയിലൂടെ മുണ്ടിട്ട ആറരയടിയോളം പൊക്കമുള്ള ഒരു മനുഷ്യന് കതകു തുറന്നുകൊടുത്തു .... “ സാധനം കിട്ടിയോ ” ... നല്ല പരിചയമുള്ള ശബ്ദം ! പക്ഷേ എവിടെയാ കേട്ടതെന്നുമാത്രമോര്മ്മയില്ല!! മുണ്ടിട്ടതുകൊണ്ടും വെളിച്ചമില്ലാത്തതുകൊണ്ടും മുഖം വ്യക്തമല്ല........
******************
പിറ്റേദിവസം സൂര്യന് കണ്ണുതിരുമ്മിയെഴുന്നേറ്റത് , കാണാതായ ശോശാമ്മയെ കണ്ടെത്തിയെന്ന കര്‍ണ്ണാനന്ദകരമായ ന്യൂസും കൊണ്ടായിരുന്നു.
“എവിടെ ? എങ്ങിനെ? എപ്പോള്‍ ? ആര്് ? ” എന്നുതുടങ്ങി നൂറുകൂട്ടം കൊസ്ത്യന്സിനു ആന്‍സര്‍ കിട്ടാന്‍ ജനം സി.ബി.ഐ യുടെ വീട്ടിനു മുന്പില് തടിച്ചുകൂടി ...
സി.ബി ഐ യും കൂടെ ഇടറുന്ന കാലടികളോടെ കിലോമീറ്റര്വാസുവും ജനങ്ങള്‍ക്കു മുന്പില് മുഖം കാണിച്ചു.
സി.ബി.ഐ സംഭവം ഇങ്ങിനെ വിവരിച്ചു....
*****************
രാത്രി സംശയം തോന്നിയ വീടിനു മുന്പില് കേസന്വേഷിച്ചുകൊണ്ടെത്തിയ സി ബി ഐ, ഷാപ്പുടമവെട്ടുകത്തികണാരുവിനോടൊപ്പം ആറരയടിപ്പൊക്കമുള്ള, ശബ്ദം കൊണ്ടു തനിക്കു പരിചയമുള്ള ഒരാളെ കണ്ടെത്തുന്നു.. അവര്‍ അകത്തുകയറി കതകടച്ചപ്പോള്‍ .... കുറച്ചുമാത്രം തുറന്നുകിടന്ന ജനലിലൂടെ ഉള്ളിലേയ്ക്കു നോക്കിയ സിബിഐ ശരിക്കും ഞെട്ടിപ്പോയി...
പൊക്കമുള്ള മുഖത്തു മൂണ്ടിട്ട ആളും ഷാപ്പുടമ കണാരുവിനും കൂടെ മറ്റു രണ്ടുപേര്കൂടിയൂണ്ടായിരുന്നു .. അതെ... നാട്ടിലെ അറിയപ്പെടുന്ന പുത്തന്‍പണക്കാരായ തുരുമ്പു നാസറും ഇരുമ്പു ലാസറുമായിരുന്നു അത് ...
“ ഡാ നാസറെ ... സോപ്പുപൊടി ശരിക്കും പതപ്പിക്കണം കേട്ടോ, എന്നാലെ നല്ല പത വരൂ” ആറരയടിയുള്ളവന്‍ പറഞ്ഞു.
“അതെനിക്കറിയാം, ഇനി ഈ സ്പിരിറ്റിന്റെ കൂടെ വൈറ്റു സിമന്റും കുറച്ചു സ്ലീപിങ് പിത്സും കഞ്ഞിവെള്ളവും ചേര്‍ത്താല്‍ സംഗതി ഒറിജിനലേതാ ഡ്യൂപ്ലിക്കറ്റേതാന്നു തിരിച്ചറിയാന്‍ കഴിയില്ല ”
“ ഹഹഹ നാട്ടിലെ പാവം കുടിയന്മാര് .....” ഇതും പറഞ്ഞു ഷാപ്പുടമ കണാരു പൊട്ടിച്ചിരിച്ചു...
“ ദേ ഊണു റെഡി ... ” എന്നുപറഞ്ഞു അങ്ങോട്ടുവന്ന സ്ത്രീരൂപത്തെക്കണ്ടപ്പോള് സി ബി ഐ ശരിക്കും ക്ലാ ക്ലീ ക്ലൂ ക്ലോ ആയിപ്പോയി ... കാരണം ഫോട്ടോകളിലൂടെ തനിക്കു പരിചിതയായ സാക്ഷാല്‍ ശോശാമ്മയായിരുന്നു അത് ...
അപ്പോള്‍ തന്നെ സി.ബി.ഐഡയരക്ടര്ക്കു ഫോണ്‍ ചെയ്തു ചില രഹസ്യങ്ങള്‍ പറഞ്ഞു .... അദ്ദേഹമേര്പ്പാടു ചെയ്തപ്രകാരം വന്‍ പോലീസു പടതന്നെ വന്നു എല്ലാവരെയും അറസ്റ്റു ചെയ്തു
**********
“ ആരാ സാര്‍ ആ ആറരയടിയുള്ളവന്‍ ? എന്തിനാ ശോശാമ്മയെ അവര്‍ ഒളിവില്‍ താമസിപ്പിച്ചത്?”
ജനങ്ങള്‍ ഒന്നിച്ചു ചോദിച്ചു
“ആറരയടിയുള്ള ആള് എനിക്കും നിങ്ങള്‍ക്കും ഒരുപോലെ പരിചയമുള്ളയാളാണ്്”
“ കിലോമീറ്റര്‍ വാസു ” ജനം ആര്ത്തുവിളീച്ചു ... വാസു ഞെട്ടി ...
“അല്ലാാാാാാാാാാ..... ” എന്നു സി.ബി.ഐ അലറിയപ്പോള്‍ നാട്ടുകാരും ഞെട്ടി ... പിന്നെ കോന്‍ ഹൈ?
“സി.ഐ ഇരുട്ടു പരമു ......... ഈ കേസിന്റെ ഗതി തിരിച്ചുവിടാനും അന്വേഷണം വിദേശികളുടെ പിന്നാലെ പോവാനും മഞ്ഞ നൂലുകെട്ടിയ ബീഡിക്കുറ്റി കള്ളത്തെളിവാക്കി നിരത്തിയ ഇരുട്ടു പരമു ”
സംഗതി നടന്നതു ഇങ്ങിനെ ..... കുറച്ചുമുന്പായി കണാരുവിന്റെ ഷാപ്പിലെ കള്ളില്‍ നിന്നും എലിവാല് കിട്ടിയ സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു .. ഇതു എലികളുടെ വംശനാശം മുതല്‍ കള്ളിനുള്ളിലെ നേരിനെയും നെറിയേയും വരെ മാധ്യമങ്ങള്‍ ചര്‍ച്ചകള്‍ക്കു വിധേയമാക്കിയിരുന്നു ..... ഷാപ്പുടമയുടെ രഹസ്യ പങ്കുകാരായ സി.ഐ വിത്ത് നാസറു ലാസറുമാര്‍ സംഗതി തേയ്ച്ചു മായ്ക്കാന്‍ ഒന്നിച്ചെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു ശോശാമ്മയെ അനുനയിപ്പിച്ചു കുറച്ചുകാലത്തേയ്ക്ക് കടത്തിക്കൊണ്ടുപോകുക ...
പിന്നെ ചാനലുകാരും നാട്ടുകാരുമെല്ലാം പതിവുതെറ്റിക്കാതെ ശോശാമ്മയുടെ പിന്നാലെ പോയ്ക്കൊള്ളും! അപ്പോഴേയ്ക്കും വല്ല പീഡനകേസും വന്നുചാടി ജനം അതിനു പിന്നാലെ പോകും!! എല്ലാമൊന്നു കെട്ടടങ്ങിയാല്‍ പതുക്കെ ശോശാമ്മയെ പ്രത്യക്ഷപ്പെടുത്തുകയും ചെയ്യാം!!! ..... ബട്ട് ... നാട്ടുകാര്‍ക്ക് ഇത്രയും പ്രിയപ്പെട്ടവളായിരുന്നു ശോശാമ്മയെന്നതും അത് അവസാനം സിബിഐ വരേഎത്തിക്കുമെന്നതും സി.ഐ ആന്‍ഡ് പാര്‍ട്ടീസിന്റെ ബുദ്ധിയില്‍ തെളിഞ്ഞില്ലായിരുന്നു ....
*************
അങ്ങിനെ തന്റെ സ്ഥാനം തെറ്റിയ കൂളിംഗ് ഗ്ലാസ് ഒന്നുകൂടി സ്ഥാനത്തുവെച്ച ശേഷം പേടിരോഗയ്യര്‍ സി.ബി.ഐ വിമാനത്തില്‍ സീറ്റുപിടിക്കാനായി പെട്ടന്നുതന്നെ അടുത്തുകണ്ട ഓട്ടോയില്‍ കയറി എയര്‍പ്പോര്‍ട്ടിലേയ്ക്കു വച്ചുപിടിച്ചു...
തുടരും

31 comments:
കേരളമെന്നുകേള്‍ക്കുമ്പോള്‍ മണ്ഢരി പിടിച്ച ഒണക്കത്തേങ്ങകളിലുമുപരി ശരാശരിയൊരു മലയാളിയുടെ മനസ്സില്‍ ഇന്ന് ഓടിയെത്തുന്നത് ശാന്തസുന്ദരമായ ബിവറേജ് കോര്‍പ്പറേഷനും കളകളകുളകുളം പൊഴിച്ചുകൊണ്ട് സ്പിരിറ്റുകളൊഴുകുന്ന കള്ളുഷാപ്പുകളും സന്ധ്യമയങ്ങും നേരത്തെ ഇളം ചാരായ വാറ്റലില്‍ നിന്നുയരുന്ന പരിമളങ്ങളുമെല്ലാമാണ്‍് ....
ആദ്യമായി (പേടി മാറി) തിരിച്ചെത്തിയതിൽ സന്തോഷം അറിയിക്കട്ടെ. അഭിപ്രായം പിറകെ :)
തിരിച്ച് വരവ് കേമമായി.. രസകരമായി ചില സത്യങ്ങൾ അവതരിപ്പിച്ചു.. കള്ളൻ കള്ളൻ എന്നാർത്ത് വിളിച്ച് മുന്നിലോടുന്നത് തന്നെ യഥാർത്ഥ കള്ളനെന്ന് ജനങ്ങൾക്കറിയാം. പക്ഷെ മിണ്ടാൻ പറ്റില്ല :)
Seeing you after a long break!! Nice one!!
ഒന്നും വിട്ടുപോയിട്ടില്ല.
നല്ല രസികന്‍ അന്യോഷണം.
ആശംസകള്‍
ശരാശരി മലയാളിക്ക് ദിവസേന അര്‍മ്മാദിക്കാനുള്ള ചാനല്‍ മസാലകള്‍ കിട്ടിയാല്‍ മതി. അടുത്ത എക്സ്ക്ലൂസീവ് വാര്‍ത്ത വരുന്നതുവരെ അതു വലിച്ചുനീട്ടിക്കൊണ്ട് പോകുന്നത് മാധ്യമ മുതലാളിമാരുടെ മിടുക്കും. കള്ളാണെങ്കിലും ശോശാമ്മയാണെങ്കിലും ചര്‍ച്ചകള്‍ ദിവസങ്ങളോളം പൊടിപാറണം. അല്ലാതെ വെടിക്കാരന്‍ മുജീബിനെപ്പോലെ പെട്ടെന്ന് അവസാനിപ്പിക്കുന്ന രീതി ഒട്ടും ശരിയല്ല.
ശോശാമ്മയെ അടുത്ത ഭാഗത്തില്‍ പിടിച്ചാല്‍ മതിയായിരുന്നു . അപ്പോള്‍ ചാനലും സി.ബി .ഐ യും ഒരുപോലായേനെ .സംഗതി കൊള്ളാം .അടുത്തതിനായി കാത്തിരിക്കാം
വലിച്ച് നീട്ടി വലിച്ച് നീട്ടി ഒരു സീരിയല്‍ പോലെയാക്കരുത്...
ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു....
I have posted comment for your latest post here in this blog... Please check as soon as your time permits...
http://enikkuthonniyathuitha.blogspot.com/
Thanks!
കഥ ഒക്കെ ഇഷ്ടായി, ബട്ട് മറ്റേടത്തേ ഹെഡിംഗായി പോയി(സത്യസന്ധമായ അഭിപ്രായം)
മിണ്ടാന്‍ പറ്റാതെ പലരും പലതും അടക്കിപ്പിക്കുകയാണ്. പെടിരോഗയ്യര് നന്നായി സുഹൃത്തെ. ഇനി അടുത്ത ഭാഗം അധികം വൈകാതെ പ്രതീക്ഷിക്കാമല്ലോ.
ശോശാമ്മയുടെ ടൈം മാറ്റിയോ.? മിനിമോളുടെ ടൈം നാലുമണിതന്നെയല്ലേ ... തെക്കേതിലെ സുഹറയുടെ ടൈം എപ്പഴാ ... ആനിച്ചേച്ചി വീണ്ടും വന്നുതുടങ്ങിയോ ? ഹോ .... എല്ലാറ്റിനും മറുപടി പറഞ്ഞു പറഞ്ഞു മടുത്തു ..
കൊള്ളാം. സിബിഐ.ക്ക് ഇപ്പോ ധൈര്യമായല്ലോ.
ഇഷ്ട്ടായി മച്ചൂ ഇഷ്ട്ടായി..
എന്നാലും അരുനേട്ടന്‍ പറഞ്ഞപോലെ സത്യസന്ധമായി പറഞ്ഞാല്‍.......!!
വേണ്ടം. കള്ളം പറയാം. ഹെഡിങ്ങും കലക്കി കേട്ടോ!
അരുണ്‍ പറഞ്ഞത് പോലെ മറ്റേടത്തേ ഹെഡിംഗ് ആയിപ്പോയി . ഒരു കുളി സീനെങ്കിലും ഉണ്ടാവും എന്നു പ്രതീക്ഷിച്ചു..... ഒന്നും കണ്ടില്ല... എന്നാലും കഥ നന്നായി രസിച്ചു.
അടുത്ത എപിസോടിലെങ്കിലും ശോശാമ്മയുടെ തെറ്റാത്ത കുളി സീന്‍ പ്രതീക്ഷിക്കുന്നു.
'കാച്ച'റഗോടന്
രസകരമായി അവതരിപ്പിച്ചു...
നന്നായി :)
അരുണ്‍ പറഞ്ഞപോലെ,, ചുമ്മാ ഒറങ്ങി കിടന്നവനെ വിളിച്ചു മാമം ഇല്ലാന്ന് പറഞ്ഞ പോലെ
ഹ ഹ. അതു കൊള്ളാം മാഷേ.
സി ബി ഐ വീണ്ടുമെത്തുന്നു അല്ലേ?
പേടിരോഗയ്യര്‍ അന്വേഷണത്തിന്റെ ഭാഗമായി ചുറ്റിക്കറങ്ങുന്നത് എവിടയൊ ഒക്കെ വെച്ച് കണ്ടിരുന്നു. ഇവിടെ എത്തിപ്പെടാന്‍ വൈകിപ്പോയി. കുറ്റവാളിയെ പിടിച്ച സ്ഥിതിക്ക് ഇനി എന്റെ സഹായം വേണ്ടി വരില്ല എന്നു കരുതുന്നു. എന്നെയും സി.ബി.ഐ യില്‍ എടുത്തു എന്നറിയിച്ചതില് സന്തോഷം ..
അരുണ്‍ കായംകുളം പറഞ്ഞ പോലെ ഹെഡിങ്ങും കേസിന്റെ വഴി ജനങ്ങല്‍ക്ക് മനസ്സിലാവാതിരിക്കാനുള്ള സി.ബി.ഐയുടെ ഒരു തന്ത്രമായിരുന്നു അല്ലെ.
പോസ്റ്റ് രസകരമായി. പലഭാഗങ്ങളും വായിക്കുമ്പോള്‍ അറിയാതെ ചിരിച്ചു പോയിരുന്നു.
ഇത് വല്ലാത്ത ഒരു CBI ആണല്ലോ ഗെഡീ...
ഇനിയും പോരട്ടേ ഇതുപോലെ ചരിതങ്ങൾ..
ബഷീര്‍ ജീ:- ആദ്യ അഭിപ്രായത്തിനു പ്രത്യേക നന്ദി അറിയിക്കുന്നു .
ഞാന്‍ :- നന്ദി
ചെറുവാടീ :- നന്ദി
അലിഭായ് :- വളരെ ശരിയാണു ... നന്ദി
എ.കെ ജീ :- ഹ ഹ ഹ അതെനിക്കിഷ്ടായി .. നന്ദി
റിയാസ് :- ഹി ഹി ... നന്ദി
പ്രണവം :- നന്ദിയുണ്ട് സുഹൃത്തേ
അരുണ്‍ :- ഹിഹി എല്ലാമൊരു ടെക്ക്നിക്കല്ലിയൊ .. നന്ദി
പട്ടേപ്പാടം ജീ :- തീര്‍ച്ച യായിട്ടും .... നന്ദി
കുമാര്‍ ജീ :- ഹിഹി ഇച്ചിരിയൊക്കെ ... നന്ദി
കണ്ണൂര്‍ മച്ചൂ :- ഹിഹി ... പറഞ്ഞോളൂ പറഞ്ഞോളൂ ..... നന്ദി
കാച്ചറഗോടാ :- ഗൊച്ചു ഗള്ളാ ... നന്ദി
ജിഷാദ് :- നന്ദി
വാഴക്കോടന്‍ ജീ :- നന്ദി
ഒഴാക്കന് :- ഹഹഹ .... നന്ദി
ശ്രീക്കുട്ടന് :- നന്ദി
ഹംസാജീ :- സി.ബി.ഐക്കു ഡമ്മിയിട്ടു പരീക്ഷിക്കാന്‍ ഒരാളു വേണം ... :) ഹഹ ... നന്ദി
ബിലാത്തിപ്പട്ടണം ജീ :- നന്ദി :)
ശോശാമയുടെ അടുത്ത് ഞാൻ ആദ്യമായിട്ടാണ്. സോറി, ഇവിടെ ആദ്യമായിട്ടാണ്. സിബിഐ കഥകൾ ധാരളമുണ്ടല്ലോ പേടിരോഗയ്യരെ.
ഇങ്ങനെയുള്ള നാല് ഹെഡിങ്ങുകൾ കിട്ടാൻ എന്തോ ചെയ്യണം?.
നമ്മുക്ക് കാണാം, കണേണ്ടി വരും.
മേലില്‍ ഒരു പെണ്ണിനും കുളി തെറ്റാതിരിക്കട്ടെ!
കുളിതെറ്റിയ ശോശാമ്മയെ കളിയറിഞ്ഞുകൂടാത്ത സി.ബി.ഐ. കണ്ടുപിടിക്കുന്നത് അപാര വിദ്യ തന്നെ. ആട്ടെ, എന്റെ ഒരു പ്രശ്നം തീർക്കാൻ ‘അങ്ങേരെ’ ഒന്നു വിളിപ്പിക്കാമോ? ഒഴുക്കിനൊപ്പം ആനുകാലികരംഗങ്ങൾ കൂടി രസാവഹമായി കാണിക്കുന്ന രീതി വളരെ നല്ലതായി. ആശംസകൾ.....
ഇത് ശിക്കാരി ശംഭുവിന്റെ രണ്ടാം ജന്മമാണോ?
തേടിയ വള്ളി കാലില്‍ ചുറ്റി എന്നു പറഞ്ഞപോലെ...
ഏതയലും ഉഗ്രന്‍ അന്വേഷണം തന്നെ..നന്നായിട്ടുണ്ട്...
പോസ്റ്റ്നന്നായിട്ടുണ്ട്..
പിന്നെ “സര്‍വ്വശ്രീ“ എന്ന പ്രയോഗം, ഒരാളെ മാത്രം ഉദ്ദേശിച്ചു വിശേഷിപ്പിക്കുമ്പോള്‍ ചേര്‍ക്കാമോ..?.ഒരാള്‍ മാത്രമെങ്കില്‍ “ശ്രീ”, “ശ്രീമാന്‍”-ഇവയാണു ശരി.ആശംസകള്‍...!
"കുളിതെറ്റിയ ശോശാമ്മ"
ഇന്ന് ഇങ്ങനെയുള്ള ഹെഡ്ഡിങ് കണ്ടാൽ ഒരു ബ്ലോഗർക്കറിയാം ഇത് ‘അമ്മാമയെ പറ്റിക്കാൻ’ ഉള്ള ഒരടവാണെന്ന്.
എന്നാലും ഓപ്പൺ ചെയ്യും. കാരണം അവനറിയനം തെറ്റിയതെങ്ങനെയെന്ന്.
മുമ്പെ വായിച്ചിരുന്നു. കമന്റെഴുതാഞ്ഞതെന്തെ അറിയില്ല.
അല്ല ഈ കുറ്റന്വേഷകന് മറ്റു വാഹനങ്ങളോടിത്ര പേടി എന്ത്യേ?
ഇപ്പൊ പുതിയ കേസൊന്നും അയാളെ ഏല്പിച്ച് കാണുന്നില്ല.
സമയക്കുറവ് അല്ല്യോ?
ഇവിടെ സുഖം.
അവിടത്തെ ദുഖം അനുഭവിക്കാൻ അടുത്ത മാസം ഞാനും ഓട്ടോ പിടിക്കുന്നുണ്ട്.
അപ്പൊ പിന്നെ....
പുതിയത് ഒന്നും ഇല്ലേ ഇവിടേക്ക്
"കേരളമെന്നുകേള്‍ക്കുമ്പോള്‍ മണ്ഢരി പിടിച്ച ഒണക്കത്തേങ്ങകളിലുമുപരി ശരാശരിയൊരു മലയാളിയുടെ മനസ്സില്‍ ഇന്ന് ഓടിയെത്തുന്നത് ശാന്തസുന്ദരമായ ബിവറേജ് കോര്‍പ്പറേഷനും കളകളകുളകുളം പൊഴിച്ചുകൊണ്ട് സ്പിരിറ്റുകളൊഴുകുന്ന കള്ളുഷാപ്പുകളും സന്ധ്യമയങ്ങും നേരത്തെ ഇളം ചാരായ വാറ്റലില്‍ നിന്നുയരുന്ന പരിമളങ്ങളുമെല്ലാമാണ്‍് .... "
ഹഹഹഹഹ , ചിരിച്ചു വയറു വേദനിക്കുന്നു. സദാചാരക്കുഴമ്പും വിയര്പും ചേര്‍ന്ന മണവും കൂടെയായാല്‍ ബഹുകേമം!
ഹാ ഹാ ഹാ.ചിരിപ്പിച്ചു.
Post a Comment