Nov 17, 2008

ചെകുത്താന്റെ ലീലകള്‍

പാല്‍ക്കാരന്‍ ചന്ദ്രുവാണതുകണ്ടത്, കണ്ടയുടനെ വലിയവായിലുള്ള ഒന്നൊന്നര നിലവിളിക്കു ശേഷം ചന്ദ്രുവിന്റെ ബോധമങ്ങുപോയി. ചന്ദ്രുവിന്റെ അലര്‍ച്ചകേട്ടു തടിച്ചുക്കുടിയ നാട്ടുകാര്‍ കാര്യകാരണങ്ങള്‍ക്കായി പരസ്പരം കൊസ്റ്റ്യന്‍ മാര്‍ക്കുകള്‍ കൈമാറിക്കൊണ്ടിരുന്നു.
ആരൊക്കെയോ ചേര്‍ന്ന് ചന്ദ്രുവിന്റെ പോയ ബോധത്തിനെ തിരിച്ചുകൊണ്ടുവന്നശേഷം പിടിച്ചെഴുന്നേല്‍പ്പിച്ചു കൊസ്റ്റ്യന്‍ ചെയ്തു.

തന്റെ ബോധം നഷ്ടപ്പെട്ടകാര്യം ചന്ദ്രു ഇങ്ങനെ വിവരിച്ചു.

“ പുലര്‍ച്ചെ പാലുകറന്ന ശേഷം വെള്ളം കോരാന്‍ കിണറിനരികിലേക്കു പോയതായിരുന്നു ഞാന്‍ (?) അപ്പോഴാണ് ഒരു ഭീകര രൂപം എന്റെ നേരെ പാഞ്ഞടുത്തത് ..... ജനിച്ചത് മുതല്‍ ഇന്നുവരെ അത്തരമൊരു ജീവിയെ ഇതിനുമുന്‍പ് ഞാന്‍ കണ്ടിട്ടില്ല ..... അതിന്റെ വായില്‍ നിന്നും ഒരു പ്രത്യേക തരം ശബ്ദം കേട്ടിരുന്നു........ പിന്നെയൊന്നും എനിക്കോര്‍മ്മയില്ല.”

ഇതുകേട്ടപ്പോള്‍ നാട്ടുകാരില്‍ അഭിപ്രായങ്ങള്‍ പലതായി രൂപംകൊണ്ടു (അതങ്ങിനെത്തന്നെയാണാല്ലൊ).

ചെകുത്താന്‍ ചോര കുടിക്കാനിറങ്ങിയതാണെന്ന് വേലു വൈദ്യര്‍ പറഞ്ഞപ്പോള്‍ മമ്മത് അതിനെ ശക്തമായെതിര്‍ത്തു “ ശൈത്താന്‍ ഈ ഹംക്കിന്റെ ശോര കുടിച്ചല്ലേ ജീബിക്കണത് മൂപ്പര്‍ക്ക് ബേറെ പണിയൊന്നു മില്ലല്ലോ .. ഇന്റെ ബേലു ബൈദ്യരെ അത് ശൈത്താനല്ലാന്ന്.... അത് അസ്സല്‍ ജിന്നാ ജിന്ന് ചന്ദ്രൂന്റെ കയ്യീന്ന് ബെള്ളം ചേര്‍ക്കുന്നതിന് മുന്‍പ് പാല് കുടിക്കാന്‍ ബന്നതാ...”

ബിയ്യാത്തുപറഞ്ഞ അഭിപ്രായം ഇങ്ങനെയായിരുന്നു. “ ഇത് ബരേ ഓന്‍ ഫീകര ജീവീനെ കണ്ടിട്ടില്ലാ പോലും .... ഓന്‍ ഇത് ബരേ കണ്ണാടി നോക്കീട്ടിണ്ടാവില്ല...”

അഭിപ്രായങ്ങള്‍ അതിന്റെ വഴിക്കു പോകുന്നുണ്ടെങ്കിലും അതുമുതല്‍ പല ദിവസങ്ങളിലും ചെകുത്താനെ കണ്ടവര്‍ പലരാണെങ്കിലും പല വിധത്തിലായിരുന്നു.

പിറന്നപടി നില്‍ക്കുന്ന ചെകുത്താനെ കണ്ടവര്‍മുതല്‍, മരത്തിനു മുകളില്‍ നിന്നും തീ തുപ്പുന്ന ചെകുത്താനെ കണ്ടവര്‍ വരേ നീണ്ടുപോകുന്നു ആ പട്ടിക . അങ്ങിനെ ചുരുക്കിപ്പറഞ്ഞാല്‍ നേരമിരുട്ടിയാല്‍ ആ നാട്ടില്‍ ആരും തന്നെ പുറത്തിറങ്ങാതായി.ചെകുത്താനെക്കൊണ്ട് പ്രത്യേകിച്ച് മനുഷ്യനു ശല്യമൊന്നുമില്ലായെങ്കിലും നാട്ടിലെ കോഴി, ആട്, എരുമ, പോത്ത് , താറാവ്, പട്ടി, പൂച്ച തുടങ്ങിയ ജീവികള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി.

നാട്ടിലാകെ ഭീതിയായി .........

ഇതിനിടയില്‍ നാട്ടിലെ പുരോഗമന വാദികള്‍ പാവം ചെകുത്താനെ സംശയിക്കുന്ന സമയംകൊണ്ട് നാട്ടിലെ ചീട്ടുകളി കം വെള്ളമടി ടീമിനെ പിടിച്ചു കൂമ്പിനിട്ട് കൊട്ടിയാല്‍ സത്യം പുറത്തുവരുമെന്ന പരമസത്യം പുറത്തുവിട്ടു.
പുരോഗമന വാദികള്‍ ചെകുത്താന്റെയാളുകളാണെന്ന് നാട്ടിലെ മന്ത്രവാദി കം ദരിദ്രവാസിയായ വിമല്‍കുമാര്‍ വിളമ്പരം പുറപ്പെടുവിച്ചു. പക്ഷെ ചെകുത്താന്‍ വരുന്നതിനുമുന്‍പ് ദരിദ്രവാസിയായിരുന്ന വിമല്‍കുമാര്‍ ചെകുത്താന്റെ വരവോടുകൂടി കൊട്ടാരവാസിയായി എന്ന സത്യം പുരോഗമന വാദികള്‍ വീടുവീടാന്തരം കൊട്ടി ഘോഷിച്ചുകൊണ്ടിരുന്നു.


പറഞ്ഞതില്‍ കുറച്ചൊക്കെ കഴമ്പില്ലാ തില്ലാ‍ തില്ല ....... കാരണം ചെകുത്താന്റെ വരവോടുകൂടി മന്ത്രവാദത്തിന്റെ ചിലവു വര്‍ദ്ധിക്കുകയും അത് വിമല്‍കുമാറിന്റെ വരവു കൂട്ടുകയും ചെയ്തു . ഇന്ന് വിമല്‍കുമാറിന്റെ വീട്ടുചിലവുപോലും നാട്ടുകാര്‍ ഏറ്റെടുത്ത് നടത്തുകയാണ്. അകത്തളത്തില്‍ വിമല്‍കുമാറിന്റെ ഒരേയൊരു ഭാര്യ ചിരുതയെ പരിചരിക്കാന്‍ തോഴിമാരുടെ വക ഉപ്പുസത്യാഗ്രഹം മുതല്‍ ദെണ്ടിയാത്ര വരെ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് നാട്ടിലെ പൊതുവെയുള്ള സംസാരം.


നാട്ടിലെ രാഷ്ട്രീയനേതാക്കള്‍ ചെകുത്താന്റെ അഴിഞ്ഞാട്ടത്തിനെതിരെ മൈക്കിനിട്ട് ആഞ്ഞു തുപ്പിക്കൊണ്ടിരുന്നപ്പോഴും “ചെകുത്താന്‍ ഗോബാക്ക്...” എന്ന മുദ്രാവാക്യം അടുത്ത ഇലക്ഷനുള്ള പതാളക്കരണ്ടിയാക്കിമാറ്റിയപ്പോഴും, എന്തിന് ചെകുത്താനെതിരെ ഹര്‍ത്താല്‍ നടത്തിയപ്പോള്‍പോലും ഒരുകൂസലുമില്ലാതെ ചെകുത്താന്‍ തന്റെ വേട്ട തുടര്‍ന്നുകൊണ്ടിരുന്നു. ഇടക്കിടയ്ക്ക് പലരേയും പേടിപ്പിച്ചുകൊണ്ടിരിക്കാനും ചെകുത്താന്‍ സമയം കണ്ടെത്തിയിരുന്നു എന്നതാണു വാസ്തവം.

ചെകുത്താന്‍ പ്രശ്നം ഹര്‍ത്താലിലും മന്ത്രവാദത്തിലുമൊന്നും ഒതുങ്ങില്ലാ എന്നുവന്നപ്പോള്‍ എലിയെപ്പിടിക്കാന്‍ വരേ സി.ബി.ഐ അന്വേഷണം നടത്തണമെന്നുപറയുന്ന, നാട്ടിലെ ബുദ്ധിജീവിക്കൂട്ടം കൊടികളുമായി രംഗപ്രവേശനം നടത്തി.

അതെ, ചെകുത്താനെ പിടിക്കാന്‍ സി.ബി.ഐ വരണം അവര്‍ക്കുമാത്രമേ അതിനു കഴിയൂ ...........
ചെകുത്താനെ പിടിക്കാന്‍ സി.ബി.ഐക്കാരെ ഏല്‍പ്പിച്ചില്ലായെങ്കില്‍ വളര്‍ത്തുമൃഗങ്ങള്‍ കം പക്ഷികള്‍ക്ക് വംശനാശം സംഭവിക്കുമെന്ന മുന്നറിയിപ്പുമാ‍യി മൃഗത്തിന്റെ ആളുകളും, ഡോക്ടര്‍ മൃഗവും നിരത്തിലിറങ്ങി. നിരന്നുനില്‍ക്കുന്ന സ്ട്രീറ്റ്ലാമ്പുകള്‍ എറിഞ്ഞുടച്ചുകൊണ്ട് തങ്ങളുടെ സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.


“ സി.ബി.ഐ യെ ഇറക്കിയാലെന്താ ഇവന്മാരുടെ ചൊറിച്ചില്‍ മാറിക്കിട്ടിയാല്‍ അതൊരു വോട്ടായി നമുക്കുതന്നെ കിട്ടുമല്ലോ” എന്ന രഹസ്യം സമരക്കാരെക്കൊണ്ട് സഹികെട്ട ഏതോ മന്ത്രി വിളിച്ചുപറഞ്ഞപ്പോള്‍ കേട്ടുനിന്ന സകല കക്ഷികളും ഒന്നിച്ചു മൂളി “ ഗര്‍‌ര്‍‌ര്‍‌ര്‍...........” ഇതുകേട്ടതും പൊടിപിടിച്ച ഫയലില്‍ തൂങ്ങിക്കിടന്നുറങ്ങുകയായിരുന്ന ഒരു വവ്വാല്‍ക്കുട്ടന്‍ ജീവനുംകൊണ്ട് പറന്നകന്നു.

************

പേടിരോഗയ്യര്‍ സി.ബി.ഐ നട്ടപ്പാതിരനേരത്ത് തന്റെ ബെല്ലില്ലാത്ത ഹീറോ സൈക്കിള്‍ സി.ബി.ഐ ഓഫീസിനെ ലക്ഷ്യമാക്കി ആഞ്ഞു ചവിട്ടി.

ഓഫീസിലെത്തിയതും ഉന്നത ഉദ്യോഗസ്ഥന്‍ പനമ്പള്ളി വാസു ഉടന്‍ തന്നെ പേടിരോഗയ്യര്‍ കേരളത്തിലെത്തി ചെകുത്താന്‍ കേസ് ഏറ്റെടുക്കണമെന്ന ഓര്‍ഡര്‍ പേടിരോഗയ്യര്‍ക്കു കൈമാറി. കേസിന്റെ ചുമതലയേറ്റെടുത്ത ശേഷം തലയ്ക്കടികിട്ടിയ ആരേയോ പോലെ സി.ബി.ഐ ലക്ഷ്യമില്ലാതെ നടന്നു. കാരണം കേരളം , മലയാളി എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോള്‍ പേടിരോഗയ്യരുടെ പേടിരോഗം ഒന്നുകൂടി മൂര്‍ച്ഛിക്കും.

കേസന്വേഷണത്തിനു പോകുന്നത് കേരളത്തിലേക്കായതുകൊണ്ട് തന്റെ മരണശേഷം സ്വത്തുക്കള്‍ എന്തുചെയ്യണമെന്നത് പതിനായിരം രൂപയുടെ ഒരു മുദ്രക്കടലാസിലെഴുതി വക്കീലിനെയേല്‍പ്പിച്ചശേഷമാണ് സി.ബി.ഐ കേരളത്തിലേക്കുള്ള വിമാനത്തിന്റെ പടി കയറിയത്.


എയര്‍പ്പോര്‍ട്ടില്‍ സി.ബി.ഐ യെ സ്വീകരിക്കാനും കേസിന്റെ ഗതി ലൈവായി പുറത്തുവിടാനും അതുവഴി കുറ്റവാളികള്‍ക്ക് എത്രയും പെട്ടന്ന് രക്ഷപ്പെടാനുള്ള വഴിയൊരുക്കാനുമെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ കൂടെ വന്‍ ജനാവലിതന്നെയുണ്ടായിരുന്നു. കെട്ടിപ്പിടുത്തങ്ങള്‍ക്കും , കെട്ടിയിട്ടുപിടുത്തങ്ങള്‍ക്കും ശേഷം സി.ബി.ഐയും സംഘവും അലങ്കരിച്ച വാഹനത്തില്‍
അലങ്കരിക്കാത്ത വാഹനങ്ങളുടെ അകമ്പടിയോടെ ചെകുത്താന്‍ ഗ്രാമത്തെ ലക്ഷ്യമാക്കി അകന്നു.


ഗ്രാമത്തിലെങ്ങും സി.ബി.ഐ യെ സ്വീകരിക്കാന്‍ ആനയും അമ്പാരിയുമടക്കം സകല കുണ്ടാമണ്ടികളുമുണ്ടായിരുന്നു എന്നുമാത്രമല്ല, ഒരു സ്വീകരണ യോഗം വരെ വിളിച്ചുകൂട്ടിയിരുന്നു. കൈകള്‍ നീട്ടിവീശിക്കൊണ്ട് അലങ്കരിച്ച വാഹനത്തില്‍നിന്നും പുറത്തിറങ്ങിയ സി.ബി.ഐ യുടെ കറുത്ത കണ്ണടകണ്ട നാണിയമ്മൂമ്മ മൂക്കത്തു വിരല്‍ വെച്ചു എന്നുമാത്രമല്ല, നാണിയമ്മൂമ്മയുടെ കൊച്ചുമകള്‍ കൊച്ചമ്മിണി തന്റെ കാല്‍‌വിരല്‍കൊണ്ട് നിലത്തൊരു കളവും വരച്ചു.

ഹൈദ്രോസിന്റെ “പണ്ടാരം” ഹോട്ടലിലേക്ക് ആനയിക്കപ്പെട്ട സി.ബി.ഐ. അവിടെനിന്നും പൊരിച്ച ചിക്കനും പൊറോട്ടയും ഓസിനു തട്ടി രണ്ടേരണ്ടേമ്പക്കവുംകൂടി വിട്ട ശേഷം തനിക്കു താമസിക്കാന്‍ തയ്യാറാക്കിയ വീട്ടിലേക്കു കൊണ്ടുപോകാന്‍ കൂടെയുണ്ടായിരുന്ന പോലീസുകാരനോട് കണ്ണുരുട്ടികല്‍പ്പിച്ചു.

അങ്ങിനെ സി.ബി.ഐ യും പരിവാരങ്ങളും സി.ബി.ഐ ക്കു പ്രത്യേകം തയ്യാറാക്കിയ വീട്ടിലെത്തിയപ്പോള്‍ പരിവാരങ്ങളെ പിരിച്ചുവിടാന്‍ ഒരു പരിഹാരമെന്നോണം സി.ബി.ഐയുടെ കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ മണ്ടരിപിടിച്ച തെങ്ങിന്റെ മണ്ടയ്ക്കുനോക്കി രണ്ടു റൌണ്ട് വെടിപൊട്ടിച്ചു.

ചെകുത്താനില്ലാത്ത ഒരു നാളെയും സ്വപ്നം കണ്ടുകൊണ്ട് ജനക്കൂട്ടം പിരിഞ്ഞുപോയി .
സി.ബി.ഐ യും കൂടെയുള്ള പോലീസുകാരനും(?) കാവലിനു കൊണ്ടുവന്ന പട്ടിയും വീട്ടില്‍ തനിച്ചായി.
സി.ബി.ഐയുടെ ചിന്തകള്‍ സദാ സമയം ചെകുത്താനെക്കുറിച്ചായിരുന്നു. ചെകുത്താന്റെ ഡമ്മിയിട്ടു പരീക്ഷിച്ചുനോക്കിയാലൊ എന്നൊരു ഐഡിയാ മനസ്സില്‍ വന്നതാണ് പക്ഷെ ഡമ്മിയുണ്ടാക്കുന്ന കമ്പനിതൊഴിലാളികള്‍ മുതലാളിയെ പിരിച്ചുവിടാനുള്ള സമരത്തിലായതുകൊണ്ട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.


ദിവസങ്ങള്‍ കടന്നുപോയി . സി.ബി.ഐ വന്നതിനു ശേഷം ചെകുത്താന്റെ ശല്യത്തിനു കുറച്ചൊരു കുറവുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ് . എങ്കിലും വളര്‍ത്തു മൃഗങ്ങള്‍ കം പക്ഷികള്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.


ഗ്രാമത്തിലേക്കിറങ്ങിച്ചെന്ന് അന്വേഷണമാരംഭിച്ച പേടിരോഗയ്യര്‍ നമ്മുടെ നാണിയമ്മൂമ്മയുടെ കൊച്ചുമകള്‍ കൊച്ചമ്മിണിയുടെ വീട്ടിലും അന്വേഷണത്തിനു ചെല്ലാറുണ്ടായിരുന്നു.
മഹാ ബുദ്ധിശാലിയായ കൊച്ചമ്മിണിയുമായി കേസിന്റെ കാര്യങ്ങള്‍ സി.ബി.ഐ “ഡിസ്കസ്” ചെയ്യാറുമുണ്ടായിരുന്നു എന്നത് നാട്ടിലെ ആകാശവാണിപ്രവര്‍ത്തകന്‍ കരിങ്കണ്ണന്‍ ജബ്ബാ‍റിന്റെ ഇത്തിരിയുള്ള ബുദ്ധിവെച്ചുള്ള കണ്ടുപിടുത്തമായിരുന്നു.

********

ദിവസങ്ങള്‍ വീണ്ടും കടന്നുപോയി ...
ഒരു ദിവസം നട്ടപ്പാതിരനേരത്താണ് കൊച്ചമ്മിണിയുമായി കേസു “ഡിസ്കസ്” ചെയ്യണമെന്ന ആശ സി.ബി.ഐയുടെ മനസ്സില്‍ മിന്നിമറഞ്ഞത്. പിന്നീടൊന്നുമാലോചിക്കാതെ തെങ്ങിന്‍ തോപ്പിലൂടെ ഇറങ്ങിയൊരോട്ടമായിരുന്നു. ഓടിയോടി കൊച്ചമ്മിണിയുടെ വീടിനുപിന്‍‌വശത്തുള്ള കോഴിക്കൂടിനടുത്തെത്തിയപ്പോള്‍ കാലുതെന്നിയ സി.ബി.ഐ മലര്‍ന്നടിച്ചുവീണു. മലര്‍ന്നടിച്ചു വീണ സി.ബി.ഐയുടെ കാതു തുളച്ചുകൊണ്ട് അവിടമാകെ ഒരു ശബ്ദം മുഴങ്ങി.

“ ഞമ്മളെ ബിടീ സി.ബീ ഐ യേ ഇത് ഞമ്മളാ ..... ഞമ്മളെ കൊല്ലല്ല്യേ... ഞമ്മളെ പൊറത്തൂന്നെണീക്ക് അല്ലേല്‍ ഞമ്മള് സാസം മുട്ടി സത്തുപോകുവേ............”

താന്‍ കാലു തെന്നി വീണത് ആരുടേയോ ശരീരത്തിലാണെന്നു മനസ്സിലാക്കിയ സി.ബി.ഐ വീണതു വിദ്യയാക്കി
തന്റെ തോക്കെടുത്ത് അയാള്‍ക്കു നേരെ ചൂണ്ടി സി.ബി ഐ അലറി“ആരഡാ ... നീ.. എഴുന്നേല്‍ക്കെടാ‍ാ‍ാ‍ാ...”

ഭീകരരൂപത്തിന്റെ മുഖം മൂടിയണിഞ്ഞ, ശരീരമാസകലം വാഴയിലയില്‍ പൊതിഞ്ഞ ആ രൂപത്തിന്റെ മുഖം മൂടി സി.ബി.ഐ വലിച്ചു മാറ്റി.................. ഭീകരന്റെ മുഖത്തേക്കു തന്റെ മൊബൈലിന്റെ വെളിച്ചത്തില്‍ നോക്കിയ സി.ബി.ഐ വീണ്ടും ഞെട്ടി.

അതെ അതയാള്‍ തന്നെയായിരുന്നു പണ്ടാരം ഹോട്ടലിന്റെ മുതലാളി ഹൈദ്രോസ് .
ഹൈദ്രോസിനെ പിടിച്ചുകെട്ടിയ സി.ബി.ഐ നാട്ടുകാരെ അലറി വിളിച്ചു കൂട്ടി.

പിറ്റേ ദിവസം സൂര്യന്‍ കര്‍ട്ടന്‍ മാറ്റി ഒളിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് , ചെകുത്താന്റെ വേഷം കെട്ടി നാട്ടുകാരെ പേടിപ്പിച്ച് നാട്ടുകാരുടെ കോഴികളേയും എന്നുവേണ്ട പട്ടികളെ വരെ പിടിച്ച് കറിവെച്ച് നാട്ടുകാര്‍ക്കുതന്നെ വിളമ്പിവിറ്റ് പോക്കറ്റിന്റെ ഭാരം വര്‍ദ്ധിപ്പിച്ച പണ്ടാരം ഹോട്ടലുടമ ഹൈദ്രോസിനെ അറസ്റ്റു ചെയ്ത ശേഷം ഹോട്ടലും അടച്ചുപൂട്ടിച്ച് വിജയകരമായി പൂര്‍ത്തിയാക്കിയ ചെകുത്താന്‍ കേസിന്റെ ഫയലുമായി ഡല്‍ഹിക്കു തിരിച്ചുപോകുന്ന പേടിരോഗയ്യരെ യാത്രയാക്കാന്‍ നാട്ടിലെ സകലമാന ജനങ്ങളും തടിച്ചുകൂടിയ രംഗമായിരുന്നു.

അലങ്കരിച്ച വാഹനത്തില്‍ കയറി കൈകള്‍ വീശിയ സി.ബി.ഐയെ നോക്കി നാണിയമ്മൂമ്മ വീണ്ടും മൂക്കത്ത് വിരല്‍ വെച്ചപ്പോള്‍ കൊച്ചുമകള്‍ കൊച്ചമ്മിണി കാല്‍ വിരലുകൊണ്ട് നിലത്ത് കളം വരയ്ക്കുന്നതിനുപകരം തന്റെ വയറിനുമേല്‍ കൈകൊണ്ട് കളംവരച്ചത് നമ്മുടെ സി.ബി.ഐ കണ്ടിട്ടും കണ്ടില്ലെന്നുനടിച്ചു.

\\\\\\സി.ബി.ഐ കഥകള്‍ തുടരും\\\\\\
ഇതിന്റെ ബാക്കി ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക

26 comments:

പേടിരോഗയ്യര്‍ C.B.I said...

ചെകുത്താന്‍ ചോര കുടിക്കാനിറങ്ങിയതാണെന്ന് വേലു വൈദ്യര്‍ പറഞ്ഞപ്പോള്‍ മമ്മത് അതിനെ ശക്തമായെതിര്‍ത്തു “ ശൈത്താന്‍ ഈ ഹംക്കിന്റെ ശോര കുടിച്ചല്ലേ ജീബിക്കണത് മൂപ്പര്‍ക്ക് ബേറെ പണിയൊന്നു മില്ലല്ലോ .. ഇന്റെ ബേലു ബൈദ്യരെ അത് ശൈത്താനല്ലാന്ന്.... അത് അസ്സല്‍ ജിന്നാ ജിന്ന്

ബീരാന്‍ കുട്ടി said...

അലക്ക്, ബ്ലോഗ് മാത്രമല്ല, ഭൂലോകം മുഴുവൻ അലക്കി വെളുപ്പിക്ക്,

എന്നാലും എന്റെ പി. രോ. അയ്യരെ.
ഒരു ബാഗ്രൌണ്ട് മൂസിക്ക്പോലുമില്ലാതെ, എങ്ങനെ ഈ ദൌത്യം വിജയകരമായി പൂർത്തിയാക്കി, അതോ ഇനി ഇനി കൊച്ചമ്മിണിയുടെ രോഗം കണ്ടുപിടിക്കാൻ വീണ്ടും കേരളത്തിലേക്ക്......

എനിക്ക് വയ്യയ്യെ, കൊല്ല് ചിരിപ്പിച്ച് കൊല്ല്

കുറ്റ്യാടിക്കാരന്‍|Suhair said...

സി ബി ഐക്ക് തേങ്ങ എന്റ വക.

തേങ്ങ റ്റു ഡമ്മി... ഡമ്മി റ്റു ഡമ്മി... ഡമ്മി റ്റു വാള്‍...

വിക്രം... മെഷര്‍ ചെയ്യൂ...

ബീരാന്‍ കുട്ടി said...

രസഗുളികകൾക്ക് ഡോസ് കുറഞ്ഞതാണോ, അതോ എക്സ്പയറായത് എടുത്ത് പ്രയോഗിച്ചതാണോന്നറിയില്ല. ഒരു കുറവ് മൊത്തം ആന ചെയ്ത് കടന്ന് പോയി. (ആനയുടെ അറബി = )

വേണ്ടത്ര എഡിറ്റിങ്ങോ, റി വായനയോ ഇല്ലാതെപോയതാണോ മൈനസ്സായതിന് മുൻ‌കൂർ ജാമ്യം. (ഒബജൿഷൻ സൈസ്റ്റയ്ന്റ്)

Unknown said...

നാട്ടുകാരെയും പോലീസിനെയും കിടു കിടാ വിറപ്പിച്ച കരിം ഭൂതത്തെ പിടികൂടുകയും നാട്ടുകാരും പോലീസുകാരും എന്ന് വേണ്ട സകല അണ്ടനും അടങ്ങോടനും മൂക്ക് കൊണ്ടു ദേ ഇങ്ങനെ ' ക്ഷ ' വരച്ചിട്ടു പോലും കൊച്ചമ്മിണിയില്‍ സാധിക്കാത്തത് വെറും ഒന്നോ രണ്ടോ ' ഡിസ്കഷന്‍' കൊണ്ടു മാത്രം സാധിപ്പിച്ച പേടി രോഗയ്യര്‍ പുലിയാണ് മോനേ.... കഴുത പുലി !

smitha adharsh said...

പാതിരാത്രിയ്ക്കു "ഡിസ്ക്കസ്" ചെയ്യാന്‍ പോയത് നന്നായി..ഹൈദ്രോസിനെ പിടിക്കാന്‍ പറ്റിയല്ലോ..എന്നാലും,ഇങ്ങനെ ഒരു ക്ലൈമാക്സ് തീരെ പ്രതീക്ഷിച്ചില്ല.
പോസ്റ്റ് കലക്കി.

ഞാന്‍ ആചാര്യന്‍ said...

എനക്കു ഫേടിച്ച് ചിരി വരുന്നെ

ചാണക്യന്‍ said...

:)
അടുത്ത കഥ പോരട്ടെ!

പ്രയാസി said...

രസികാ..നന്നായി മോനെ നന്നായി..
ബൂലോകത്തും ഒരു സി.ബി.ഐ യുടെ ആവശ്യം തെളിഞ്ഞു കാണുന്നു!

ഇഷ്ടപ്പെട്ട ഒരു വാചകം എടുത്തു ക്വാട്ടാം, ക്വാട്ടീട്ട് ഏതെങ്കിലും മോന്മാര്‍ വന്നു അതിന്റെ താഴെ വല്ലോം കുത്തി വരച്ചാ..നീ ഡിലീറ്റരുത്, എങ്കില്‍ പടച്ചോനാണെ ഞാനിനി വരൂലാ..

“കൈകള്‍ നീട്ടിവീശിക്കൊണ്ട് അലങ്കരിച്ച വാഹനത്തില്‍നിന്നും പുറത്തിറങ്ങിയ സി.ബി.ഐ യുടെ കറുത്ത കണ്ണടകണ്ട നാണിയമ്മൂമ്മ മൂക്കത്തു വിരല്‍ വെച്ചു എന്നുമാത്രമല്ല, നാണിയമ്മൂമ്മയുടെ കൊച്ചുമകള്‍ കൊച്ചമ്മിണി തന്റെ കാല്‍‌വിരല്‍കൊണ്ട് നിലത്തൊരു കളവും വരച്ചു.“ ഇതു കലക്കി

ഓടോ: ആദ്യ വരവില്‍ തന്നെ കൊച്ചമ്മിണി വയറേല്‍ തടകി! ഡാ......;)

ഹംസ കോയ said...

പേടിരോഗയ്യരെ,

കളം വരക്കാനുള്ള കണക്കുകള്‍ ശരിയാവണില്യ ല്ലോ.

ദിവസങ്ങള്‍ കടന്ന് പോയി,
ദിവസങ്ങള്‍ വീണ്ടും കടന്ന് പോയി,

ഇതിനിടയില്‍ കളം വരക്കുവാനുള്ള വകുപ്പ് ഒപ്പിച്ചോ നീ.

“അഭിപ്രായങ്ങള്‍ അതിന്റെ വഴിക്കു പോകുന്നുണ്ടെങ്കിലും .....”
ഇതാണോ ശരി?. അതോ, കുട്ടികളുണ്ടാവാന്‍ കല്യാണം കഴിക്കേണ്ടെന്ന് പറഞത് പോലെ...

ആശംസകള്‍, തുടരുക.

K C G said...

പേടിയൊക്കെയുണ്ടെങ്കിലും പേടിരോഗയ്യര്‍ അവസാനം കേസ് തെളിയിക്കും.
ഒരു സംശം. അയ്യരായിട്ടു പോലും ചിക്കന്‍ ഒക്കെ കേറി കഴിക്കാന്‍ തോന്നീല്ലോ! പട്ടിചിക്കന്‍ ആയിരിക്കും അല്ലേ? പിന്നെ വിമല്‍കുമാര്‍ എന്ന മോഡേണ്‍ പേരുള്ള ആ മന്ത്രവാദിക്ക് ഇത്രേം പഴഞ്ചന്‍ പേരുള്ള ചിരുതേനെയേ കിട്ടിയൊള്ളോ ഭാര്യയായിട്ട് ?

അരുണ്‍ കരിമുട്ടം said...

'നാണിയമ്മൂമ്മ വീണ്ടും മൂക്കത്ത് വിരല്‍ വെച്ചപ്പോള്‍ കൊച്ചുമകള്‍ കൊച്ചമ്മിണി കാല്‍ വിരലുകൊണ്ട് നിലത്ത് കളം വരയ്ക്കുന്നതിനുപകരം തന്റെ വയറിനുമേല്‍ കൈകൊണ്ട് കളംവരച്ചത്'

ഉവ്വ,
അത് കലക്കി.അപ്പോള്‍ ഈ സി.ബി.ഐ ഒരു ജയിംസ് ബോണ്‍ഡ് സ്റ്റൈലാണല്ലേ?
ഹി..ഹി..ഹി

നരിക്കുന്നൻ said...

ചെകുത്താനും ബ്ലോഗിനും ഇടയിൽ പേടിരോഗയ്യർ, ശിക്കാരി ശംബുവിനെ പോലെ ബുദ്ധിപൂർവ്വം കേസന്വേഷിക്കാൻ മാത്രമല്ല കൊച്ചമ്മിണിക്ക് സൂപ്പർഫാസ്റ്റ് വേഗതയിൽ വയറ്റിലുണ്ടാക്കാനും അറിയാം എന്ന് തെളിയിച്ചു. ‘ആ കറുത്ത കണ്ണടവെച്ച്‘ അയ്യറെറങ്ങിയപ്പോൾ പണ്ടാരം ഹോട്ടലീന്ന് ഒരു മ്യൂസിക്കെങ്കിലും ഇട്ടൂടായിരുന്നോ? ഇപ്പോ ചായക്ക് പാട്ട് ഫ്രീയല്ലേ..‘.ബെസ്റ്റ് എഫം’.

പാല് കറക്കാൻ പോകുന്നതിന് മുമ്പേ വെള്ളം തയ്യാറാക്കി വെക്കുക.
ഇടക്കൊക്കെ മുഖത്ത് പൌഡറൊക്കെ ഇട്ട് കണ്ണാടിയിൽ നോക്കുക.
അഥവാ ശൈത്താൻ ചോര ചോദിച്ച് വന്നാൽ കയ്യിലുള്ള പാലുവെള്ളം കൊടുക്കുക.
എവടെ ശൈത്താനിറങ്ങിയാലും പാവം ചീട്ടുകളിക്കാരുടെ നെഞ്ചത്ത് കേറൽ അവസാനിപ്പിക്കുക
വിമൽകുമാറിന്റെ ഭാര്യയുടെ പേര് ചിരുത മാറ്റി ചാരുത ആക്കുക
പിന്നെ കോഴിക്കൂടിൽ നിന്ന് കോഴിമുട്ട പോയാലും നമ്മടെ സി.ബി.ഐ തന്നെ വേണം. ഒരു സംശയം, നമ്മുടെ അഭയാ കേസ് ഈ പേടിരോഗയ്യർക്ക് കൊടുത്താലെന്താ?
ആ കക്ഷികളൊക്കെ ഗർർർർർർ എന്ന് മൂളിയെതെന്തിനാ?
പേടിരോഗയ്യരുടെ ഹീറോസൈകിളിൽ ബെല്ലില്ലെങ്കിലും ഒരു മ്യൂസിക്കെങ്കിലും വേണമായിരുന്നു.
തലക്കടിയേറ്റാൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കൂല. വീഴും പതോന്ന് വീഴും.
അയ്യര് കോഴിതിന്നത് നൊണയല്ലേ?
മണ്ടരിപിടിച്ച തേങ്ങന്റെ മണ്ടക്ക് വെടികൊണ്ടിട്ട് എന്താ തേങ്ങ വീഴാത്തത്?

ഇത്രയും വായിച്ച് കഴിഞ്ഞപ്പോൾ തോന്നിയത്.

ക്ലമാക്സ് അപ്രതീക്ഷിതം
ചിലയിടത്ത് ദൃതി കൂടിയപോലെ തോന്നി.

പുതിയ കേസ്കെട്ടുമായി ഇനിയെന്നാ?

ആദര്‍ശ്║Adarsh said...

അയ്യരുടെ 'രോഗം 'പേടിയല്ല ...മറ്റു പലതുമാണെന്ന് പിടികിട്ടി ...
അടുത്ത കേസിനായി കാത്തിരിക്കുന്നു...

പേടിരോഗയ്യര്‍ C.B.I said...

ബീരാങ്കുട്ടീ: ബൂലോകം അലക്കി വെളുപ്പിക്കാന്‍ ഞാനെന്താ സര്‍ഫ് എക്സലോ മറ്റോ ആണോ?....കൊച്ചമ്മിണി കൊച്ചമ്മിണീ‍ന്ന് മിണ്ടിപ്പോകരുത് ......... ശരിക്കുള്ള അഭിപ്രായം പറയുന്നതിനും തെറ്റുകള്‍ തിരുത്തിത്തരുന്നതിനും ഒരിക്കലും മുങ്കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ല........... നന്ദി

കുറ്റ്യാടീ: ഇജ്ജ് ഞമ്മക്ക് ഡമ്മി തേങ്ങയാ തന്നത് അല്ലേ.. അടി..... നന്ദി

സാബിത്ത്: ഡിസ്കഷനില്‍ സി.ബി.ഐ കഴുതപ്പുലിയാണെങ്കിലും വെറും കഴുതയല്ല കൂടെ ഒരു വാലിനു പുലി എന്നും കൂടിയുണ്ടല്ലോ .. നന്ദി

സ്മിതാജീ: അതാണീ ഡിസ്കഷന്റെയൊരു ലത് .. ഡിസ്കഷന്‍ ഇല്ലായിരുന്നെങ്കില്‍ ഹൈദ്രോസ് ഇനിയും വേട്ട നടത്തിയേനെ.............നന്ദി

ആചാര്യന്‍: സാരമില്ല നമുക്ക് മന്ത്രവാദി വിമല്‍ കുമാറിനെ ഒന്നു ചെന്നു കാണാം ......നന്ദി

ചാണക്യന്‍: ഉടന്‍ തന്നെ വരും ....... നന്ദി

പ്രയാസി: ഒരു സി.ബി.ഐ യുടെ കുറവ് ബൂലോകത്ത് നന്നായിട്ടുണ്ടായിരുന്നു. ഇനി പേടിക്കേണ്ടല്ലോ പേടിരോഗയ്യരില്ലേ .... നന്ദി.

ഹംസക്കോയ: ഇന്റെ ഹസക്കോയേ ഇങ്ങളീ നാട്ടുകാരനല്ലേ? ശേ മോശം മോശം ..... പാവം കൊച്ചമ്മിണി കാലുകൊണ്ട് കളം വരക്കാന്‍ നോക്കുന്നസമയത്ത് വയറിന്മേല്‍ ഉറുമ്പ് കടിച്ചപ്പോള്‍ വയറു ചൊറിഞ്ഞതല്ലേ... അതിനു മാസങ്ങളും വര്‍ഷങ്ങളുമൊക്കെയുണ്ടാക്കുന്ന പാവം ദിവസങ്ങളെന്തു പിഴച്ചു? .......നന്ദി

ഗീതേച്ചി: ചിക്കന്‍ കഴിച്ച കാര്യം വീട്ടിലെങ്ങാനും പറഞ്ഞാലുണ്ടല്ലോ ... ഗര്‍‌ര്‍‌ര്‍..... പിന്നെ വിമല്‍കുമാര്‍ മന്ത്രവാദിയാകുന്നതിനു മുന്‍പ് മൂപ്പരുടെ നാമം ചാണക്കുഴി ചാത്തപ്പന്‍ എന്നായിരുന്നു വലിയ മന്ത്രവാദിയൊക്കെയായപ്പോള്‍ മൂപ്പരു പേരു വിമല്‍ കുമാര്‍ എന്നാക്കി കാരണം മന്ത്രവാദിയായാപ്പിന്നെ പല ‘ക്രിയ’ കളും കൂടുകയും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുമല്ലൊ .. അതുകൊണ്ട് ചാണക്കുഴി ചാത്തപ്പന്‍ എന്ന പേരു നാലാളു കേട്ടാലൊരു ലതല്ലേ..... ചിരുതയോട് ഭര്‍ത്താവായ വിമല്‍കുമാറിനെ മാറ്റാന്‍ പറഞ്ഞാല്‍ മാറ്റിയെന്നിരിക്കും പക്ഷെ ചിരുതയുടെ കാമുകന്‍ രാജപ്പന്‍ ചേട്ടന്‍ പണ്ടു സ്നേഹത്തില്‍ ഉപ്പുചേര്‍ത്തു വിളിച്ച ചിരുതേ.. എന്ന പേരു തല്‍ക്കാലം ചിരുത മാറ്റില്ല......... നന്ദി

അരുണേ: ജൈംസ്ബോണ്ടിനു ഇന്നുവരെ ആരെക്കൊണ്ടും കളം വരപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല നമ്മുടെ പേടിരോഗയ്യര്‍ ജയിംസ് ബോണ്ടിനും മുകളിലാ... ഹഹഹ ... നന്ദി

പേടിരോഗയ്യര്‍ C.B.I said...

നരിക്കുന്നന്‍: അയ്യരുടെ കറുത്ത കണ്ണട ആരൊക്കെയോ അടിച്ചുമാറ്റി അതേപ്പറ്റിയൊരു അന്വേഷണം വേണമെന്ന് അഭിപ്രായമില്ലാതില്ലതില്ലാതില്ല.... മ്യൂസിക്ക് മാത്രം അയ്യര്‍ക്കിഷ്ടമല്ല . പൌഡറിന്റെ കാര്യം .... വയ്യ എനിക്കു വയ്യ.... ശീട്ടുകളിക്കാര്‍ എന്നുന്ം പാവങ്ങളാ............. ചിരുതയെ മാറ്റി ചാരുതയാക്കിയാല്‍ ചിരുത ചിരവയെടുത്ത് ചിരകിയെടുക്കും ജാഗ്രതൈ....... അഭയാക്കേസിനു നിര്‍ബന്ധിക്കരുത് പ്ലീസ് സീ.ബി.ഐ ലോല ഹൃദയനാ..... ഉം... എന്നു മൂളിയാല്‍ മൂക്കിലെ പഞ്ഞി തെറിച്ചുപോകും അതുകൊണ്ടാണവര്‍ ഗര്‍‌ര്‍‌ര്‍ എന്നു മൂളിയത് ......പറഞ്ഞല്ലോ മ്യൂസിക്കു സി.ബി.ഐക്ക് അലര്‍ജിയാണെന്ന് പിന്നെ ബെല്ലിനു പകരം പ്രത്യേകം ഒരെല്ലു കൂടുതല്‍ ഉണ്ട് ........ തലക്കകത്ത് പ്രത്യേകിച്ചൊന്നുമില്ലാ എങ്കില്‍ പത്തോ എന്നല്ല ഇരുന്നൂറ്റി ഇരുപത്തോ എന്നു വീഴും പക്ഷെ വല്ലതുമുണ്ടെങ്കില്‍ വീണില്ലെന്നും വരാം. ... കികി ... നൊണയല്ല കൊതികൊണ്ടാ .... വെടി വെച്ച മണ്ടന്‍ ഉന്നം വെച്ചത് തെങ്ങിന്റെ മണ്ടയ്ക്കായിരുന്നെങ്കിലും വെടി കൊണ്ടത് ചക്കയും ഇലകളുമില്ലാത്ത പ്ലാവിന്റെ കൊമ്പത്തായിരുന്നു.....
പോസ്റ്റിനു നീളം കൂടിയാല്‍ വായനക്കാരന്‍ പറയും “ഇതുവരെ ഞങ്ങളെ കൊല്ലാക്കൊല ചെയ്തു ഇനി ആത്മഹൂതിക്കു കൂടി പ്രേരിപ്പിക്കണോ” എന്ന് അതുകൊണ്ട് പോസ്റ്റിന്റെ നീളം കുറക്കാന്‍ സ്പീഡങ്ങു കൂട്ടി ( തെറ്റുകള്‍ തിരുത്താം കെട്ടോ ശരിക്കുള്ള അഭിപ്രായം പറഞ്ഞതിനു നന്ദിയുണ്ട്) . ആരെങ്കിലും തല്ലിക്കൊന്നിട്ടില്ലാ എങ്കില്‍ അടുത്ത കേസ് കെട്ട് ഉടനെത്തന്നെ.............നന്ദി

ആദര്‍ഷ്: രോഗം കണ്ടുപിടിച്ചുകളഞ്ഞല്ലൊ .. കള്ളന്‍ ... അടി........... നന്ദി..

Jayasree Lakshmy Kumar said...

കൊള്ളാല്ലോ അയ്യർ!!

ബഷീർ said...

>> കുറ്റവാളികള്‍ക്ക് എത്രയും പെട്ടന്ന് രക്ഷപ്പെടാനുള്ള വഴിയൊരുക്കാനുമെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ കൂടെ <<

100 മാര്‍ക്ക്‌ :)

പക്ഷെ കേരളത്തെ ഇങ്ങിനെ പേടിപ്പെടുത്തുന്ന നാടാക്കല്ലേ ഇടക്കൊക്കെ ഒന്ന് വിസിറ്റ്‌ ചെയ്യാനുള്ളതല്ലേ !

ശിക്കാരി ശമ്പു cbi യുടെ ശിഷ്യനോ ? അതൊ cbi ശിക്കാരിയുടെ ശിഷ്യനോ ?

അടിച്ചുമാറ്റിയ കണ്ണടയുമായി ഒരാള്‍ വന്നിട്ടുണ്ട്‌. പേരു പറയാന്‍ പറ്റില്ല. വേണോങ്കില്‍ തൊട്ടു കാണിച്ചു തരാം.. :)

ബഷീർ said...

എന്നാലും വയറ്റത്ത്‌ കടിച്ച ഉറുമ്പ്‌.. തിരുമ്പി കൊന്നു അല്ലേ. :(

കുറുക്കൻ said...

സി.ബി.ഐ കൊള്ളാല്ലോ ആശാനേ.
ദിവസങ്ങൾ കൊണ്ട് കൊച്ചമ്മിണിയുടെ വയറിനിട്ട് ഡിസ്കഷൻ കൊടുത്തു. ഈ സി.ബി.ഐക്ക് അസിസ്റ്റന്റ് മാരൊന്നും ഇല്ലേ?

Unknown said...

പേടിർരോഗയ്യർ കലക്കുന്നുണ്ട്.നല്ല ചിരി പകരുന്ന എഴുത്ത് തന്നെ

അലി കരിപ്പുര്‍ said...

പേടിരോഗയ്യരെ,
അപ്പോ, ഈ അഭയകേസ്സ് തെളിയിച്ചിട്ടും ആരുടെയും വയറില്‍ ഉറുമ്പ് കടിച്ചില്ലെന്നാണ് അറിഞ്ഞത്. അതോ, നാണം കാരണം ഉറുമ്പുകള്‍ ഇനി വയറില്‍ കടിക്കില്ലെന്ന് തിരുമാനിച്ചോ?. (കടിക്കാന്‍ പറ്റിയ തൊലിയല്ലെന്നും ചിലര്‍ പറയുന്നു)

ഇപ്പോള്‍ കോട്ടയത്താണെന്ന് അറിഞ്ഞു. വിളിച്ചിട്ട് കിട്ടുന്നില്ല.

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

Anil cheleri kumaran said...

ഹ.. ഹ.. കലക്കി.

വേണുഗോപാല്‍ said...

സമീപ കാലത്ത് വായിച്ച ഒരു ജഗല് പോസ്റ്റ്‌ ..
ആശംസകള്‍ ... പേടി രോഗയ്യര്‍

സുധി അറയ്ക്കൽ said...

അരസികാ.അടിപൊളിയായിട്ടുണ്ട്‌