ഇരുളിലൂടെ കറുത്ത കമ്പിളിയും പുതച്ച് ഒരു മനുഷ്യരൂപം പതുക്കെ നടന്നു നീങ്ങുന്നു, ഈ കൊടും തണുപ്പത്ത് ചാറ്റല്‍ മഴയും നനഞ്ഞ് ആറടി രണ്ടിഞ്ച് ഉയരമുള്ള അയാള്‍ എങ്ങോട്ടാണു പോകുന്നത്. തേയിലത്തോട്ടവും കഴിഞ്ഞുള്ള ഇടുങ്ങിയ പാതയിലൂടെ നടന്ന് അയാള്‍ വനത്തിലേക്കു പ്രവേശിക്കുകയാണ്.
പെട്ടെന്നാണ് അകലെ നിന്നും ഒരു നീലവെളിച്ചം മിന്നിമറഞ്ഞത്. അയാള്‍ പതുക്കെ തന്റെ മടിയില്‍ കരുതിയ കഠാര അവിടെയുണ്ടോ എന്നുറപ്പു വരുത്തിശേഷം ഒരു പെന്‍ ടോര്‍ച്ചെടുത്ത് മൂന്നു പ്രാവശ്യം മിന്നിച്ചു. പെട്ടന്നാണ് അയാളുടെ പിറകില്‍നിന്നും ആരൊ വട്ടം പിടിച്ചത് തിരിഞ്ഞു നോക്കിയ അയാള്‍ അലറിപ്പോയി......................................
കുറ്റാന്വേഷണ കഥയിലെ ഇത്രയും ഭാഗം വായിച്ചതും സി.ബി.ഐ പേടിരോഗയ്യര്‍ കിടു,കട,കിടാന്നു വിറയ്ക്കാന്‍ തുടങ്ങി. പുറത്തേക്കു നോക്കി, അതെ കൂരിരുട്ട് തന്നെ ഇരുപത്തിനാലു മണിക്കൂറും പകലായിരുന്നെങ്കിലെന്നു ചിന്തിച്ചുപോയ നിമിഷങ്ങള്‍.
ഇങ്ങനെയൊക്കെ കഥയെഴുതുന്നവനെപറയണം വെറുതെ മനുഷ്യനെ പേടിപ്പിക്കാന്‍ .... പെട്ടന്നാണ്
ഒരു ശബ്ദം കേട്ടത്.
“ആരവിടെ..........”സി.ബി.ഐ ഞെട്ടി മാത്രമല്ല ശബ്ദം വീണ്ടും മുഴങ്ങി
“ആരവിടെ....... ആരവിടെ...........”
പെട്ടന്നാണു സി.ബി.ഐ യുടെ തലയിലെ പിണ്ണാക്കില്‍ ബള്‍ബു കത്തിയത് . അതെ അതു തന്നെ ..ശബ്ദം മറ്റെവിടെനിന്നുമായിരുന്നില്ല തലേദിവസം മൊബൈലില്‍ പുതിയതായി ആഡ്ചെയ്ത റിംഗ്ടോണായിരുന്നു അത്.
ഓടിച്ചെന്നു ഫോണെടുത്തു.
“ഹലോ....”മറുതലയ്ക്കല്‍ ഉന്നത ഉദ്യോഗസ്തന്റെ (?) കിളിനാദം (പാറയില്‍ ചിരട്ടക്കച്ചേരി നടത്തുന്ന ശബ്ദം)
“ഹളോ പേടിരോഗയ്യര്‍ ഉടന്‍ റെഡിയായിക്കൊള്ളൂ. പുതിയ ഒരു കേസ് നിങ്ങളെ ഏല്‍പ്പിക്കാന്‍ പോവുകയാ ..”
“എന്തു കേസ് സാര്‍ ... വല്ല വനത്തിലും പോകാനാണെങ്കില്‍ ഞാനില്ല ...........”
“അതൊക്കെ വഴിയേ പറയാം...”
“നിങ്ങള്‍ ഉടനെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം ....”
“സര്....”ഫോണ്‍ കട്ടായി
നട്ടപ്പാതിരയായിരിക്കുന്നു ഓഫീസില്‍ റിപ്പോര്‍ട്ടണം പോലും. ലോകത്തുള്ള സി.ബി.ഐ കള്‍ അനുഭവിക്കുന്ന വേദന കം ദുഖം ആരെങ്കിലുമറിയുന്നുണ്ടൊ?
പേടിരോഗയ്യര്‍ക്ക് ദുഖം വന്നു വന്ന ദുഖം കണ്ണിലൂടെ ഒലിച്ചിറങ്ങി, നാട്ടിലുള്ള സകല കൊലപാതകികളെയും കള്ളന്മാരെയും ശപിച്ചുകൊണ്ട് സി.ബി. ഐ ഓഫീസ് ലക്ഷയമാക്കി ശകടം ഉരുട്ടി....................
അതെ അയാള്‍ വരികയാണ് പേടിരോഗയ്യര്‍ സി.ബി.ഐ.. പേടിരോഗയ്യരെ ബൂലോഗര്‍ക്കായി വിട്ടുതരുന്നു.നിങ്ങളുടെ അഭിപ്രായങ്ങളും, വിലയിരുത്തലുകളും, പ്രോത്സാഹനങ്ങളും കൊണ്ടുവേണം നമ്മുടെ പേടിരോഗയ്യര്‍ക്കു പിച്ചവെയ്ക്കാന്‍.....
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
സസ്നേഹം രസികന്‍
27 comments:
“(((((((((ഠോ)))))))))))
തേങ എന്റെ വഹ,
എനിക്കും പേടിയാവുന്നു.
ആശംസകൾ
ഇരുളിലൂടെ കറുത്ത കമ്പിളിയും പുതച്ച് ഒരു മനുഷ്യരൂപം പതുക്കെ നടന്നു നീങ്ങുന്നു, ഈ കൊടും തണുപ്പത്ത് ചാറ്റല്‍ മഴയും നനഞ്ഞ് ആറടി രണ്ടിഞ്ച് ഉയരമുള്ള അയാള്‍ എങ്ങോട്ടാണു പോകുന്നത്. തേയിലത്തോട്ടവും കഴിഞ്ഞുള്ള ഇടുങ്ങിയ പാതയിലൂടെ നടന്ന് അയാള്‍ വനത്തിലേക്കു പ്രവേശിക്കുകയാണ്.
“പുറത്തേക്കു നോക്കി, അതെ കൂരിരുട്ട് തന്നെ ഇരുപത്തിനാലു മണിക്കൂറും പകലായിരുന്നെങ്കിലെന്നു ചിന്തിച്ചുപോയ നിമിഷങ്ങള്‍.“
എനിക്കും തോന്നാറുണ്ട് ചില ദിവസങ്ങളിൽ ഭീകര സ്വപ്നം കണ്ട് ഞെട്ടിയുണർന്നാൽ....
രസികാ, നീ ചിരിപ്പിച്ച് പേടിപ്പിച്ച് കൊല്ലാനുള്ള പരിപാടിയാല്ലേ.... നടക്കട്ടേ...
പേടിരോഗയ്യർ സി.ബി.ഐ. ക്ക് സ്വാഗതം.
വിവരക്കേടിന്റെ കൂടെ വിദ്യാഭ്യാസക്കുറവുംകൂടി ചേര്‍ന്നപ്പോള്‍ ആരൊക്കെയോ വിളിച്ചു പറഞ്ഞു അക്ഷരത്തെറ്റ് സൂക്ഷിച്ചിട്ടും കാര്യമില്ലെന്ന് .....
ഹഹഹ...
അപ്പോ അതാണല്ലെ സി.ബി.ഐ ആയത്.
അതിന്റെ ഫുൾഫോം കലക്കി
സുസ്വാഗതം..കിടിലന്‍ പോസ്റ്റ് നായി കാത്തിരിക്കുന്നു.
ബീരാന്: ആദ്യ തേങ്ങയ്ക്കു നന്ദി ( പേടിക്കേണ്ടാ ...) വന്നതിനും കമന്റിട്ടതിനും നന്ദി
നരിക്കുന്നന്‍: ശരിയാണ് ചിലപ്പോള്‍ അങ്ങിനെ തോന്നാറുണ്ട് വന്നതിനും കമന്റിട്ടതിനും നന്ദി
അലി കരിപ്പൂര്‍: നന്ദി വന്നതിനും കമന്റിട്ടതിനും നന്ദി
സ്മിതാജീ: വന്നതിനും കമന്റിട്ടതിനും നന്ദി
സ്കൂളില്‍ പഠിക്കുന്ന കാലത്ത് കോട്ടയം പുഷ്പനാഥിന്റെയും ബാറ്റണ്ബോസിന്റെയുമൊക്കെ മുഴുനീള ഡിറ്റക്റ്റീവ് കഥകള്‍ വായിച്ച കിടന്നുറങ്ങി ദു.സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന കാര്യം ഓര്‍ത്ത് പോയി. ചില ദിവസങ്ങളില്‍ പേടിസ്വപ്നം കാണാറില്ലായിരുന്നു (ഉറക്കം വരാത്തപ്പോള്‍ )
പേടിരോഗയ്യര്‍ സി.ബി.ഐ. , മനുഷ്യനെ പേടിപ്പിച്ച് പീഢിപ്പിക്കാന്‍ തന്നെയാ തീരുമാനം അല്ലേ.. നടക്കട്ടെ
OT :
ഈ നരിക്കുന്നനെ കാണുമ്പോള്‍ ഒരു ഡിറ്റക്റ്റീവ് കഥാപാത്രം പോലെ തോന്നുന്നത് ഒരു രോഗമാണോ cbi ?
C B I
“ചെകുത്താനും ബ്ലോഗിനും ഇടയില്‍“
കിടുക്കന്‍!
ഇജ്ജ് ബൂലോകത്തെ ഒരു മുത്താകും
എല്ലാ വിധ ആശംസകളും..:)
പേടിരോഗയ്യരുടെ വീര ശൂര പാരഅക്രമങ്ങള്ക്കായി കാത്തിരിക്കുന്നു ...
ബെസ്റ്റ് ഓഫ് ലക്ക് ....!
ഹ ഹ. അതു കൊള്ളാമല്ലോ.
പേടിരോഗയ്യര്‍ സിബിഐ...
ഡിഷ്ക് ഷ്ക്യാാ.... ടണ്ടഡേ...ടഡഡടേ...
പി ആറ് സിബിഐ താങ്കൾക്ക് സ്വാഗതം.
നാട്ടിലായതിനാൽ എനിക്ക് പേട്യൊന്നും വരൂല.
ഒഎബി.
Introduction കിടിലം. പേടിരോഗയ്യര്‍ ഒരു ഷെര്‍ലക്ക് ഹോംസ് ആയി വളരട്ടെ എന്നസംസിക്കുന്നു.
ബഷീര്‍ജീ: ഹി.ഹി പേടിരോഗയ്യരുടെ പീഢനങ്ങള്‍ ആരംഭിക്കാന്‍ പോകുന്നു . നരിക്കുന്നനെ കാണുമ്പോള്‍ തോന്നുന്നത് തീര്‍ച്ചയായിട്ടും ഒരു രോഗമല്ല രോഗ ലക്ഷണമാണ് ( തമാശിച്ചതാണു കെട്ടോ) . നരിക്കുന്നന്‍ രണ്ടു റിയാലിനു രണ്ട് ഡസണ്‍ വാങ്ങിയ കറുത്തകണ്ണടയും പുള്ളിച്ചെരിപ്പും സി.ബി.ഐ ക്ക് മാറ്റ് കൂട്ടുന്നു ഹഹഹ.
വന്നതിനും കമന്റിട്ടതിനും നന്ദി
പ്രയാസീ: അങ്ങിനെ ഞമ്മള് ഓല് രണ്ടാള്‍ക്കും എടേല് കുരുങ്ങി ക്കിടക്കുകയാ “ഇബ്ലീസിനും ഫ്ലോഗിനും എടേല്” ആശംസകള്‍ക്ക് ഒരു പെസല്‍ നന്ദി.
വന്നതിനും കമന്റിട്ടതിനും നന്ദി
ആദര്‍ശ്: കാത്തിരിക്കൂ ഇതാ ശടേന്ന് നോം എത്തി .
വന്നതിനും കമന്റിട്ടതിനും നന്ദി.
ശ്രീക്കുട്ടാ: ഹി . ഹീ .... വന്നതിനും കമന്റിട്ടതിനും നന്ദി
ഒ.എ.ബി.: അല്ലാ ഇങ്ങള് നാട്ടീന്ന് ഇങ്ങോട്ടില്ലേ? അവിടെ ബ്രോസ്റ്റഡ് പരീക്ഷിച്ച് പരീക്ഷിച്ച് ആരെങ്കിലും മരത്തേല് പിടിച്ചു കെട്ടിയോ? പേടിക്കേണ്ട മോഹന്‍ലാല്‍ പറഞ്ഞപോലെ “ലേലു അല്ലൂ ലേലു അല്ലൂ “ എന്നു പറഞ്ഞാല്‍ മതി അഴിച്ചു വിടും. ഹഹ
വന്നതിനും കമന്റിട്ടതിനും നന്ദി
ബിനോയ്: നന്ദി വന്നതിനും കമന്റിട്ടതിനും നന്ദി തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
Dear CBI ഒരു ഒാഫ് please dont take any action.
DEAR O.A.B
ഒ.എ.ബി. യുടെ ബ്ലോഗില്‍ കമന്റാന്‍ പറ്റുന്നില്ല. അത് കൊണ്ട് ഇവിടെ ഒരെണ്ണം കൊടുക്കുന്നു. >നാട്ടിലായത് കാരണം നിങ്ങള്‍ക്ക് പേടിയില്ല. നിങ്ങള്‍ നാട്ടുകാരെയും വീട്ടുകാരെയും പേടിപ്പിക്കുകയാണല്ലോ..<
ഹാവു സമാധാനമായി.. :)
NB:
നിങ്ങളുടെ ബ്ലോഗില്‍ എന്തോ പ്രശനം ?? ഒന്ന് ചെക്ക് ചെയ്യൂ
സത്യമാ ബഷീര്‍ജീ എനിക്ക് ഒ.ഏ.ബിയുടെ ബ്ലോഗ് ഓഫീസിലും, റൂമിലും ഒന്നും ഓപണ്‍ ആക്കാന്‍ പറ്റുന്നില്ല പുള്ളിയ്ക്ക് ഞാനൊരു മൈല്‍ അയച്ചിരുന്നു . വായിച്ചോ എന്തരോ......
ഒരു C.B.I ന്റെ കുറവുണ്ടായിരുന്നു, ഇപ്പം അതും ആയി, ജി വല്ലാത്ത പഹയന് തന്നെ. അല്ലങ്കിത്തന്നെ അന്റെ ബ്ലൊഗ്ക്ക് വരാന്‍ പേടിയാ, ജി ചിരിപ്പിച്ച് കൊന്നാളും,
പെട്ടെന്നായ്കോട്ടെ... ആശംസകള്‍...
എനിക്ക് ഈ തമാശ തീരെ ഇഷ്ടമല്ല - തമാശക്കഥകള്‍ എഴൂതൂന്നവരെയും! ഇതുപോലത്തെ serious കഥകളാ ഇഷ്ടം!! അടുത്ത ഭാഗം പെട്ടെന്നു പോരട്ടെ pls....
ഓ.ടോ: ഈ നരിക്കുന്നന്‍ ശരിക്കും detective ആണോ?!
ഡമ്മി പരീക്ഷണം ഉണ്ടാവുമോ?
ബഷീറിക്കാ, മടായി: ഈ പാവത്തിന് ഡിറ്റക്റ്റീവ് പദവി തന്നനുഗ്രഹിച്ചതിന് നന്ദിട്ടോ... കണ്ണടക്കാര്യം രസികൻ പറഞ്ഞല്ലോ.. അതിലൊരെണ്ണം നവംബർ 1 കൃത്യം പറഞ്ഞാൽ 11:03 എ.എം ന് കൊള്ളയടിച്ചു. അത് ബൂലോഗത്തുള്ള ഏത് ലവനാണ് അടിച്ച് മാറ്റിയതെന്ന് എനിക്കറിയണം. സി.ബി.ഐ കേസ് ഏറ്റെടുക്കണമെന്ന എന്റെ ഹരജി ഞാൻ സമർപ്പിച്ച് കഴിഞ്ഞു. ജാഗ്രതൈ....
എന്റെ കണ്ണട അടിച്ച് മാറ്റിയ കാഷ്മലന്മാരെ പിടിച്ച് വെളിച്ചത്ത് ചോറ് തന്ന് ഇരുട്ടത്ത് കിടത്തി ഉറക്കണമെന്ന് പേടിരോഗയ്യർ സി.ബി.ഐ യോട് ഞാൻ വിനീതമായി അപേക്ഷിക്കുന്നു.
OT
നരിക്കുന്നന്‍
ഇത് എന്നെ പറ്റിയാണെന്ന് മൂന്ന് തരം. പക്ഷെ ഞാന്‍ സമ്മതിക്കില്ല. :) ഞാനാ ടൈപ്പല്ല
ഈ പേരു കണ്ടാണ് ഇവിടെ വന്നത്. വന്നപ്പോഴല്ലേ അറിയുന്നത് ഈ അയ്യര്‍ ആ രസികന്‍ തന്നെയാണ് എന്ന്. അപ്പോള്‍ പിന്നെ വായിക്കാതെ പോകുന്ന പ്രശ്നമുണ്ടോ?
“പെട്ടന്നാണ് അയാളുടെ പിറകില്‍നിന്നും ആരൊ വട്ടം പിടിച്ചത് തിരിഞ്ഞു നോക്കിയ അയാള്‍ അലറിപ്പോയി......................................
ഇത്രയും വായിച്ച് ഞാനും അലറിപ്പോയി. സമയം ഇപ്പോള്‍ രാത്രി 11.45. എല്ലാവരും ഉറങ്ങി. ഞാന്‍ മാത്രം ബ്ലോഗും വച്ച് രസിച്ചു വായിച്ച് അങ്ങനെയിരിക്കുന്നു....
അപ്പോഴാണ് മനുഷ്യരെ പേടിപ്പിക്കാനായി ഒരു അരസികന്റെ കഥ...
ഈശ്വരാ,രസികന്റെ ഉള്ളില്‍ ഒരു ആക്ഷന്‍ ഹീറോയോ?
മച്ചാ,തകര്‍ക്ക്
ടിഷ്യം..ടിഷ്യം..ടിഷ്യം
സംഗതി കൊള്ളാം. പക്ഷേ അയ്യരുടെ സഹായികള്‍ ആരൊക്കെയെന്നുകൂടി അറിയണം. കുറഞ്ഞത് രണ്ട് പേരെങ്കിലും ഉണ്ടാകുമല്ലോ. സൂക്ഷിച്ചിരിക്കാനാണേ.
ഹരിയുടെ ചിത്രമോഷണമാണോ ഏറ്റെടുക്കുന്ന ആദ്യത്തെ കേസ്സ്?
cbi വരട്ടെ.കത കിട്ടിയിട്ട് വേണം പുതിയ cbi പടം പിടിക്കാൻ.(നായകൻ രസികൻ തന്നെ)
തുടങ്ങട്ടെ.
Post a Comment